ഗവ എച്ച് എസ് എസ് മച്ചാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ക്ലബ്ബാണ് വിദ്യാരംഗം കലാസാഹിത്യവേദി.യു പി വിഭാഗത്തിൽ നിന്നും 20 കുട്ടികളും ഹൈസ്ക്കൾവിഭാഗത്തിൽ നിന്നും 30 കുട്ടികളുമായി 50കുട്ടികളാണ് ഇതിൽ ഉളളത്. ഇതിന്റെ കോ-ഒാഡിനേറ്റർ റിനി എ സി, രമ്യ രാജൻ എന്നിവരാണ്. ജുലൈ 1ന് വായനപക്ഷാചരണത്തോട് അനുബന്ധിച്ച് ’അക്ഷരസല്ലാപം' ഗൂഗിൾ മീറ്റിലൂടെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നടത്തി. സജി കരിങ്ങോല മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ പ്രഭാകരൻ മാസ്റ്റർ വായനയുടെ ആവശ്യതയെക്കുറിച്ച് കുട്ടികൾക്ക് സന്ദേശം നൽകി.

വായനപക്ഷാചരണത്തോട് അനുബന്ധിച്ച് നടത്തിയ ഒാൺലൈൻ പ്രവർത്തനങ്ങൾ

1.പോസ്റ്റർ നിർമ്മാണം

2.എഴുത്തുകാരെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തുന്ന ചോദ്യനിർമ്മാണം

3.കവിതാലാപനം

4.വായിച്ച പുസ്തകം പരിചയപ്പെടുത്തൽ

ബഷീർ ദിനത്തോട് അനുബന്ധിച്ച് നടത്തിയ ഒാൺലൈൻ പ്രവർത്തനങ്ങൾ

1ബഷീർ- ജീവചരിത്രക്കുറിപ്പ്

2ബഷീർ കൃതികളിലെ ഇഷ്ടകഥാപാത്രങ്ങളെ കുറിച്ച് ലഘുവിവരണം

ഓണത്തോട് അനുബന്ധിച്ച് നടത്തിയ ഒാൺലൈൻ പ്രവർത്തനങ്ങൾ

1 നാട്ടുപൂക്കളം

2 ഓണച്ചിത്രം