ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര/പ്രവർത്തനങ്ങൾ/2025-26
| Home | 2025-26 |
പ്രവേശനോത്സവം 2025
പെരിങ്ങോട്ടുകര ഗവ: ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ 2025-26 അധ്യയന വർഷത്തിലെ പ്രവേശനോത്സവം 2025 ജൂൺ 2 ന് ജില്ലാ പഞ്ചായത്തംഗം ശ്രീമതി ഷീന പറയങ്ങാട്ടിൽ നിർവ്വഹിച്ചു. നവാഗതർക്ക് പൂർവ്വ വിദ്യാർത്ഥി സംഘടന പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.
പരിസ്ഥിതി ദിനം 2025
ഈ അധ്യയന വർഷത്തിലെ പരിസ്ഥിതി ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. വിദ്യാർത്ഥികൾ പോസ്റ്ററുകളും ബാഡ്ജുകളും നിർമ്മിച്ചു. അവർ കൊണ്ടുവന്ന വൃക്ഷ തൈകൾ വിദ്യാലയ മുറ്റത്ത് നട്ടു. താന്ന്യം സർവ്വീസ് സഹകരണ ബാങ്ക് അധികൃതർ വിദ്യാലയത്തിലെ അടുക്കള തോട്ടത്തിലേക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു.
വായന ദിനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും
ഈ അധ്യയന വർഷത്തിലെ വായന ദിനവും വിവിധ ക്ലബുകളുടെ ഉദ്ഘാടനവും ജൂൺ 19 വ്യാഴാഴ്ച നടന്നു. അന്തിക്കാട് ബി. ആർ .സി യിലെ ബി.പി.സി ഡോ. കെ. ഉമാദേവി ആണ് ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. പി ടി എ പ്രസിഡണ്ട് ശ്രീ മധുലാൽ അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഗീത ടീച്ചർ സ്വാഗതം ആശംസിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ പരിപാടികളും പുസ്തക പ്രദർശനവും നടന്നു.
ബോധവൽക്കരണ ക്ലാസ്
പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ സമഗ്ര ഗുണ മേന്മ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് സ്കൂൾ തുറന്ന് രണ്ടാഴ്ച ബോധവൽക്കരണ ക്ലാസുകൾ നടത്തി. ജൂൺ 3 മുതൽ 13 വരെ വിവിധ വിഷയങ്ങളിൽ അധ്യാപകർ ക്ലാസെടുത്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, റോഡ് സുരക്ഷ, പരിസ്ഥിതി സംരക്ഷണം, ആരോഗ്യം, ഡിജിറ്റൽ അച്ചടക്കം, പൊതുമുതൽ സംരക്ഷണം, പരസ്പര സഹകരണം തുടങ്ങിയവയായിരുന്നു വിഷയങ്ങൾ. വിദ്യാർത്ഥികൾ വളരെ ഉത്സാഹപൂർവ്വം പ്രവർത്തനങ്ങളിൽ പങ്കെടുത്തു. അവസാന ദിവസമായ ജൂൺ 13 ന് എല്ലാ വിഷയങ്ങളുടെയും ക്രോഡീകരണമായിരുന്നു. ഈ സെഷൻ കൈകാര്യം ചെയ്തത് പ്രധാനാധ്യാപിക ശ്രീമതി. ഗീത ടീച്ചർ ആയിരുന്നു. വിദ്യാർത്ഥികൾക്ക് ലഭിച്ച ക്ലാസുകളിൽ നിന്ന് എങ്ങനെ അത് ജീവിതത്തിൽ നടപ്പാക്കണമെന്നും എങ്ങനെ നല്ല മനുഷ്യരായി മാറാമെന്നും വർത്തമാന കാലത്ത് അതിൻ്റെ ആവശ്യകതയെ കുറിച്ചും വിശദമായി പറഞ്ഞു കൊടുത്തു.
എസ് പി ജി രൂപീകരണം
ഈ വർഷത്തെ എസ് പി ജി കമ്മറ്റി രൂപീകരണം 2025 ജൂലായ് നാലിന് സ്കൂളിൽ വെച്ച് നടത്തി. സ്ഥാപന മേധാവി ചെയർപേഴ്സണായും എസ്. എച്ച് ഒ നിർദ്ദേശിച്ച പോലീസ് ഉദ്യോഗസ്ഥർ, വാർഡ് മെമ്പർ, പി ടി എ പ്രസിഡണ്ട്, വിദ്യാർത്ഥി പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, വ്യാപാരികൾ, ഓട്ടോ ഡ്രൈവർ, എന്നിവർ അടങ്ങിയ ഒരു കമ്മറ്റി തെരെഞ്ഞെടുത്തു.
ക്ലാസ് പിടിഎ മീറ്റിംഗ് ,ബോധവൽക്കരണ ക്ലാസ് "പാരന്റ് അപ്പ്"
ഇന്നത്തെ കാലഘട്ടത്തിൽ കൗമാര പ്രായത്തിലുള്ള കുട്ടികളെ നല്ല രീതിയിൽ വളർത്തുന്നതിനും അവരുടെ പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിനും രക്ഷിതാക്കൾക്ക് പ്രത്യേക പരിശീലനം നേടേണ്ട ആവശ്യകത വന്നിരിക്കുകയാണ്. കതിരിൽ വളം വെച്ചിട്ട് കാര്യമില്ല, മുളയിലെ നുള്ളുക എന്നീ പഴഞ്ചൊല്ലുകളുടെ പ്രസക്തി മനസ്സിലാക്കി യുപി ഹൈസ്കൂൾ തലം കുട്ടികളുടെ രക്ഷിതാക്കൾക്ക് രക്ഷാകർതൃത്വം എന്ന വിഷയത്തിൽ അവബോധം നൽകിയാൽ ഒരു പരിധിവരെ കുട്ടികളെ മനസ്സിലാക്കാനും അവർ വലിയ പ്രശ്നങ്ങളിലേക്ക് പോകാതിരിക്കാൻ ഇടപെടലുകൾ നടത്താനും രക്ഷിതാക്കൾക്ക് സാധിക്കുന്നു. ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വനിതാ ശിശു വികസന വകുപ്പും വിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന കനൽ എന്ന എൻജിഒ യുടെ ആഭിമുഖ്യത്തിൽ പെരിങ്ങോട്ടുകര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ യുപി ഹൈസ്കൂൾ വിഭാഗം കുട്ടികളുടെ പാരെന്റ് അപ്പ് ബോധവൽക്കരണ ക്ലാസ് 23/ 7 /2025 ന് ഉച്ചക്ക് 1 30 ന് സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ സ്കൂൾ എച്ച് എം ശ്രീമതി ഗീത സി. ആർ സ്വാഗതം ആശംസിച്ചു. പിടിഎ വൈസ് പ്രസിഡന്റ് ശ്രീമതി സുനിത ജയരാജ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു പേരാത്ത് എന്നിവർ ആശംസകൾ നേർന്നു. ട്രെയിനർ ശ്രീമതി ആതിര ക്ലാസ് നയിച്ചു. കൗമാര കാലഘട്ടത്തിലെ കുട്ടികളുടെ ശാരീരിക മാനസിക മാറ്റങ്ങളും, സ്വഭാവ വൈകല്യങ്ങളും അതിനെ മറികടക്കാൻ വേണ്ട ഇടപെടലുകളെ കുറിച്ചും വളരെ ശാസ്ത്രീയ അവബോധം നൽകി. ക്ലാസ്സിനെ കുറിച്ച് വിലയിരുത്തി സംസാരിച്ചു. ശ്രീമതി രാജി കെ ആർ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.
മെറിറ്റ് ഡേ - "ഉജ്ജ്വലം 2025"
2024 - 25 അധ്യയന വർഷത്തിൽ മികച്ച അക്കാദമിക പ്രവർത്തനം കാഴ്ചവെച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി നടത്തിയ മെറിറ്റ് ഡേ - " ഉജ്ജ്വലം 2025" ആഗസ്റ്റ് 8 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പി.ടി.എ പ്രസിഡണ്ട് ശ്രീ മധുലാൽ അധ്യക്ഷത വഹിച്ച യോഗം, ജില്ലാ പഞ്ചായത്തംഗം ശ്രീമതി ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഫുൾ എ+ കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അവണേങ്ങാട്ടിൽ കളരി വക സ്വർണ്ണോപഹാരവും കാനാടി മഠം വക ക്യാഷ് പ്രൈസും നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ശശിധരൻ കെ കെ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശുഭ സുരേഷ്, മുൻ പ്രിൻസിപ്പാളും, നിലവിൽ ഹയർ സെക്കണ്ടറി പരീക്ഷാ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറുമായ ശ്രീ സാജൻ കെ.എച്ച്, താന്ന്യം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി. ഷീജ സദാനന്ദൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ശ്രീ. വി.കെ പ്രദീപ് കുമാർ, മാതൃ സംഗമം പ്രസിഡണ്ട് ശ്രീമതി ഷീബ ഗോപകുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ. രാജരാജൻ പി കെ തുടങ്ങിയവർ വേദിയിൽ സന്നിഹിതരായിരുന്നു. പ്രിൻസിപ്പാൾ ശ്രീമതി. ബിന്ദു പി. എസ് സ്വാഗതമാശംസിച്ച യോഗത്തിൽ പ്രധാനാധ്യാപിക ശ്രീമതി ഗീത സി ആർ നന്ദി രേഖപ്പെടുത്തി.
"ചങ്ങാതിയ്ക്കൊരു തൈ"
ഹരിത കേരള മിഷൻ്റെ "ചങ്ങാതിയ്ക്കൊരു തൈ" പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം സ്കൂളിൽ വെച്ച് 2025 ആഗസ്റ്റ് 13 ന് കാലത്ത് 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ. കെ ശശിധരൻ നിർവ്വഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീമതി. വീണ അധ്യക്ഷയായ യോഗത്തിൽ ഹൈസ്കൂൾ വിഭാഗം സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ബിന്ദു പേരാത്ത് സ്വാഗതമാശംസിച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥി നിഹാരിക പി ബി നന്ദിയും ആശംസിച്ചു. വിദ്യാർത്ഥികൾ കൊണ്ടുവന്ന വൃക്ഷ തൈ കൾ പരസ്പരം കൈമാറി.