ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് പെരിങ്ങോട്ടുകര/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം 2024

2024-25 അധ്യയന വർഷത്തിലെ അന്തിക്കാട് ബ്ലോക്ക് തല പ്രവേശനോത്സവം സ്കൂളിൽ വെച്ച് 2024 ജൂൺ 3 ന് നടത്തി. ശ്രീ. സി. സി. മുകുന്ദൻ ( ബഹു:നാട്ടിക നിയോജക മണ്ഡലം എം.എൽ എ ) ഉദ്ഘാടനം ചെയ്ത യോഗത്തിൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ. കെ ശശിധരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ശ്രീമതി ഷീന പറയങ്ങാട്ടിൽ, താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ശുഭ സുരേഷ്, അന്തിക്കാട് ബ്ലോക്കിനു കീഴിൽ വരുന്ന പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാർ തുടങ്ങി പൊതുരംഗത്തെ വിശിഷ്ടർ പ്രവേശനോത്സവേദിയെ സമ്പന്നമാക്കി. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളോടെ ഈ വർഷത്തെ പ്രവേശനോത്സവത്തിന് തിരശ്ശീല വീണു.

ഗൃഹ സന്ദർശനം

ഈ അധ്യയന വർഷം എസ് എസ് എൽ സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ പഠന, ഗൃഹാന്തരീക്ഷങ്ങൾ നേരിട്ട് മനസ്സിലാക്കുന്നതിനു വേണ്ടി എല്ലാ അധ്യാപകരും എച്ച് എം ൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ ഗൃഹസന്ദർശനം നടത്തി.