ഗവ എച്ച് എസ് എസ് ചേലോറ/അക്ഷരവൃക്ഷം/ കൊറോണ എന്ന വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന വിപത്ത്

പുതുവർഷം പുതിയ സ്വപ്നങ്ങളും പ്രതീക്ഷകളും നമ്മൾ സ്വപ്നം കണ്ട് തുടങ്ങിയ ആ മാസപ്പുലരിയിൽ വേനലെത്ര കൊഴിച്ചിട്ടും വസന്തം വരുമ്പോൾ വീണ്ടും തളിർക്കുന്ന നിറമുള്ള ഓർമ്മകളുടെ മായാത്തൊരു പൂക്കാലം. പക്ഷേ എല്ലാം തകിടംമറിച്ചുകൊണ്ട് ചൈന എന്ന രാജ്യത്തിലൂടെ സഞ്ചരിച്ചു കൊണ്ട് ഒടുവിൽ ഇന്ത്യയേയും ആ മഹാമാരി കീഴടക്കി.ഓരോ ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളും ദേവാലയങ്ങൾക്കു പോലും വിലക്ക്. ഒടുവിൽ ജനജീവിതത്തെ നിശ്ചലമാക്കി ലോകത്തെ മുഴുവൻ ലോക്ക് ഡൗൺ ചെയ്ത മഹാമാരിയായ 'കോവിഡ്-19' , നിന്നോട് ഈ ലോകം മുഴുവൻ അപേക്ഷിക്കുന്നു നമ്മുടെ ജീവനും ജീവിതത്തിനും വേണ്ടി.   തകർക്കാൻ കഴിയാത്ത ജീവിതയാത്രകളിൽ ഒന്നിച്ചു കൈകോർക്കണം ഈ മഹാമാരിക്ക് മുമ്പിൽ.

ഗോപിക.എ.കെ
9 എ ഗവ എച്ച് എസ് എസ് ചേലോറ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം