ഗവ എച്ച് എസ് എസ് അഞ്ചേരി/പ്രവർത്തനങ്ങൾ2025-26
തൊഴിൽ ഉദ്‍ഗ്രഥിതവിദ്യാഭ്യാസം 25 - 26
പ്രവേശനോത്സവം
2025 - 26 അധ്യയന വർഷത്തെ പ്രവേശനോത്സവം ജൂൺ രണ്ടിന് നടന്നു. സ്കൂളും പരിസരവും ക്ലാസ് മുറികളും അധ്യാപകരുടെ നേതൃത്വത്തിൽ മനോഹരമായി അലങ്കരിച്ചു. തൃശൂർ കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീ ഇവി സുനിൽരാജിന്റെ അധ്യക്ഷതയിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ വർഗീസ് കണ്ടംകുളത്തി ഉദ്ഘാടനം നിർവഹിച്ചു. പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണം ശ്രീ എൻ എൻ ദിവാകരൻ നിർവഹിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണം പിടിഎ പ്രസിഡണ്ട് ജീവൻ കുമാർ നിർവഹിച്ചു. രക്ഷിതാക്കളെയും നവാഗതരെയും പ്രിൻസിപ്പൽ ശ്രീമതി ശ്രീലേഖ സ്വാഗതം ചെയ്തു.
വിജയോത്സവം
2024 - 25 അധ്യയന വർഷത്തിൽ എസ്എസ്എൽസിക്ക് 100% വിജയം നേടാനായത് സ്കൂളിന് അഭിമാനകരമായ നേട്ടമാണ്. എസ്എസ്എൽസി വിജയികൾക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും യു എസ് എസ് വിജയികൾക്കുമുള്ള സമ്മാനങ്ങൾ കൗൺസിലർമാരായ ശ്രീ വർഗീസ് കണ്ടംകുളത്തി ശ്രീ സുനിൽരാജ് എന്നിവർ നൽകി. ഹെഡ്മിസ്ട്രസ് സുനിത ടീച്ചർ നന്ദി രേഖപ്പെടുത്തി
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനം വിദ്യാലയത്തിൽ വിവിധ പരിപാടികളോടെ വിപുലമായി ആചരിച്ചു. വാർഡ് കൗൺസിലർ ശ്രീ സുനിൽ ജോർജ് വൃക്ഷത്തൈകൾ നട്ടു കൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ജെ ആർ സി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അടുക്കളത്തോട്ട നിർമ്മാണം നടന്നു. മാന്നാമംഗലം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും ഫോറസ്റ്റ് ഓഫീസർമാർ പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് എടുത്തു പങ്കെടുത്തു. ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷൻ എന്ന വിഷയത്തിൽ കുട്ടികളുടെ പങ്കിനെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. തുടർന്ന് പരിസ്ഥിതി ഗാനം ,കവിത, പോസ്റ്റർ നിർമ്മാണം, റാലി തുടങ്ങിയ പരിപാടികൾ നടത്തി. പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു
മധുരം മലയാളം
മാതൃഭൂമിയുടെ മധുരം മലയാളം പദ്ധതിയുമായി ബന്ധപ്പെട്ട സ്കൂളിലേക്ക് ഒരു വർഷം മുഴുവൻ എല്ലാ ക്ലാസ്സുകളിലേക്കും മാതൃഭൂമി പത്രം സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ജമീലിയയുടെ മാതാപിതാക്കൾ സ്പോൺസർ ചെയ്തു.
ക്രിയേറ്റീവ് കോർണർ - ഉദ്ഘാടനം
സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി യുപി വിഭാഗത്തിന് നൽകിയിരിക്കുന്ന ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനം മേയർ ശ്രീ എം കെ വർഗീസ് 12/ 6/ 2025 നു നിർവഹിച്ചു പ്രിൻസിപ്പൽ ശ്രീലേഖ ഇ എസ് സ്വാഗതം പറഞ്ഞു. പഠനത്തോടൊപ്പം ഒരു കൈത്തൊഴിൽ അഭ്യസിക്കാൻ ഈ അവസരം കുട്ടികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയണം എന്ന് മേയർ കുട്ടികളെ ഓർമിപ്പിച്ചു. ഡിവിഷൻ കൗൺസിലർ സുനിൽരാജ് ഇ വി അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. പദ്ധതി വിശദീകരണം തൃശ്ശൂർ യു ആർ സി ,ബി പി സി ജയ്സൺ സിപി നടത്തി പിടിഎ പ്രസിഡൻറ് ജീവൻ കുമാർ എസ് എം സി ചെയർപേഴ്സൺ രേഷ്മ രഞ്ജിത്ത് എം പി ടി എ പ്രസിഡൻറ് ദീപാ ബാലു പിടിഎ വൈസ് പ്രസിഡൻറ് ജനാർദ്ദനൻ കെ (സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്) ,സീനിയർ അസിസ്റ്റൻറ് സംഗീത ടീച്ചർ ഒഎസ് എ , ഒ ടി എ പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രധാനാധ്യാപിക ശ്രീമതി സുനിത പി കെ നന്ദി പ്രകാശിപ്പിച്ചു അന്നേദിവസം രാവിലെ 10 മുതൽ വൈകിട്ട് നാലുമണിവരെ ആറ് ഏഴ് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് നടന്നു യു ആർ സി യിലെ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പ്. നോഡൽ ഓഫീസറായ ആൻ നൈസ് ടീച്ചറും സ്കൂളിലെ പ്രവർത്തിപരിചയ അധ്യാപികയായ മറിയാമ്മ ടീച്ചറും കുട്ടികളുടെ സഹായത്തിനായി ഉണ്ടായിരുന്നു. വിദ്യാർത്ഥികളായ അഭിഷേക് കൃഷ്ണൻ ശിവഗംഗ എസ് എസ് കീർത്തന വിഎസ് എന്നിവർ ക്യാമ്പിന്റെ അനുഭവം പങ്കുവെച്ചു.നോഡൽ ഓഫീസർ ആൻ നൈസ് ടീച്ചർ നന്ദി പ്രകാശിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ ഉത്പന്നങ്ങളുടെ പ്രദർശനം നടന്നു
ട്രാഫിക് ബോധവൽക്കരണ ക്ലാസ്സ് - ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്
4/6/2025 ന് ഒല്ലൂർ പോലീസ് സ്റ്റേഷനിലെ ശ്രീ ക്ലിൻ്റ് സാറിന്റെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ ക്ലാസും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടന്നു.
ഒന്നൊരുക്കം
ഔപചാരിക വിദ്യാഭ്യാസത്തിലേക്ക് കടക്കുന്ന ഒന്നാം ക്ലാസിലെ കുട്ടികൾക്ക് സ്കൂൾ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്നതിനും ഒന്നാം ക്ലാസിലെ പാഠ്യപദ്ധതി നിർദ്ദേശിക്കുന്ന പഠന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ആവശ്യമായ പിന്തുണ നൽകേണ്ടതും അവരെ സജ്ജരാക്കേണ്ടതും അത്യാവശ്യമാണ്. അതിൻറെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചത് പ്രകാരം ആദ്യത്തെ 10 പ്രവർത്തി ദിനം എല്ലാ വിദ്യാലയങ്ങളിലും സന്നദ്ധത പ്രവർത്തനം നടത്തുകയും അതിൽ ആദ്യത്തെ അഞ്ച് ദിവസം കുട്ടികളുടെ ശക്തി ദൗർബല്യങ്ങൾ , ഇടപെടൽ ശേഷി, ഇഷ്ടാനിഷ്ടങ്ങൾ, പ്രവർത്തന സന്നദ്ധത എന്നിവ കണ്ടെത്താൻ അധ്യാപകർ ശ്രമിക്കുകയും ആണ് ചെയ്യുന്നത് തുടർന്നുവരുന്ന അഞ്ചുദിവസം കുട്ടികളുടെ പിന്തുണ ആവശ്യമുള്ള മേഖലകൾ കണ്ടെത്തി അതിൽ സവിശേഷമായ പിന്തുണ നൽകുകയും കുട്ടികളെ ഒന്നാം ക്ലാസിലെ പാഠ്യപദ്ധതി വിനിമയം ചെയ്യുന്നതിനും സ്വീകരിക്കുന്നതിനും പ്രാപ്തരാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടുകൂടി ആണ് ഒന്നൊരുക്കം എന്ന പദ്ധതി നടത്തിയിരിക്കുന്നത് അത് വളരെ വിജയകരമായി തന്നെ നമ്മുടെ സ്കൂളിൽ നടത്തുന്നതിന് സാധിച്ചിട്ടുണ്ട്. ഒന്നാം ദിവസം
ഒന്നാം ദിവസത്തെ പ്രവർത്തനങ്ങളായ മഴനടത്തം, കോഴിയമ്മയും കുഞ്ഞുങ്ങളും ,മീനിനെ നിർമ്മിക്കൽ ,കുമിള പറത്തൽ, മൂവ് ആൻഡ് ഫ്രീസ്, വട്ടത്തിൽ നിന്നും വട്ടത്തിലേക്ക് എന്നീ പ്രവർത്തനങ്ങളിൽ കുട്ടികളെല്ലാവരും വളരെ ഉത്സാഹത്തോടെ കൂടി തന്നെ പങ്കെടുക്കുകയും വളരെ ഭംഗിയായി തന്നെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് സാധിക്കുകയും ചെയ്തു.
രണ്ടാം ദിവസം
അക്കിടി പറ്റിയ പരുന്ത് , ചെടിയെ ഭംഗിയാക്കാം, സ്വതന്ത്രവേള, നിറം മാറുന്ന പൂവ് , വലുതിൽ നിന്നും ചെറുതിലേക്ക് , പാസിംഗ് ബോൾ, Walk walk ഏഴു പ്രവർത്തനങ്ങളാണ് രണ്ടാം ദിവസം ഉണ്ടായിരുന്നത് കുട്ടികൾ വളരെ ഉത്സാഹത്തോടെ തന്നെ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
മൂന്നാം ദിവസം
മഴപ്പാട്ട് , വഴി കണ്ടുപിടിക്കാം , വാർമഴവില്ല്, പെറുക്കാം അ ടുക്കാം, സ്പോഞ്ചിന് ദാഹം, Attendance chart, Rhythmic movements
നാലാം ദിവസം
താളത്തിൽ കൈക്കൊട്ടാം, രൂപങ്ങൾ തിരിച്ചറിയാം, കൈയുറപ്പാവ, ആരാണ് കേമൻ, സ്വതന്ത്രവേള, Name tree, Rhythmic clap.
അഞ്ചാം ദിനം
പാട്ടുനിർത്തം, അളക്കാൻ കണ്ടെത്താം, തരം തിരിക്കാം കൂട്ടങ്ങൾ ആക്കാം, കൊക്കരക്കോ കോ അമ്മയെവിടെ, Passing the sound, Where is my name
ആറാം ദിനം
പച്ചിലകൾ, ഇലവിയർക്കുമോ, മാജിക് ഇല, ആരാദ്യം, സ്വതന്ത്രവേള, Stick Rhythm, സ്വതന്ത്രവേള
ഏഴാം ദിവസo
എറിയാം നേടാം, കാന്ത കൗതുകം, കൊമ്പൻ പുഴുവും എട്ടുകാലിയും, എത്ര ഭാരം താങ്ങും, പോം പോം, രൂപ പൊരുത്തം, Catch the balloon
എട്ടാം ദിവസം
കുഞ്ഞു ഉറുമ്പ്, ഡാൻസിങ് ബോൾ, കട്ടുറുമ്പിന്റെ കല്യാണo, രൂപങ്ങൾ ഉണ്ടാക്കാം, സ്വതന്ത്രവേള, Music and rhythm, Traffic light talk ഒമ്പതാം ദിവസം
മുന്തിരിത്തോട്ടം, ബോളിനെ വീഴ്ത്താം, നാരങ്ങ ഉപയോഗിച്ച് അദൃശ്യചിത്രം, ഉത്സവ കാഴ്ചകൾ, Sing and dance, Straws and rubber ബണ്ട്സ്
പത്താം ദിനം
മാമ്പഴം തേടി, കുഞ്ഞനാന, ഊതാം നീക്കം, സ്വതന്ത്രവേള, Feel the object, Emoji game
ഇത്രയും പ്രവർത്തനങ്ങളാണ് ഉണ്ടായിരുന്നത്. ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതു വഴി ടീച്ചറും കുട്ടിയും തമ്മിലുള്ള ശക്തമായ സൗഹൃദബന്ധം സ്ഥാപിക്കുന്നതിന് സഹായിക്കുന്നു. വിവിധ നിലവാരത്തിലുള്ള കുട്ടികളെ മനസ്സിലാക്കി അനുയോജ്യമായ പിന്തുണ നൽകി മുഖ്യധാരയിൽ എത്തിക്കുന്നതിന് ഈ സന്നദ്ധ പ്രവർത്തനങ്ങൾ സഹായിക്കുന്നു.
ജൂൺ 19 വായനദിനം
വായനദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു . കുട്ടികൾ പോസ്റ്റുകൾ തയ്യാറാക്കി .വായനദിന റാലി സംഘടിപ്പിച്ചു . കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം എഴുത്തുകാരിയും അധ്യാപികയുമായ ശ്രീമതി ധനം നിർവ്വഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ ജീവൻ കുമാർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സുനിത ടീച്ചർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി മേരി തെരേസ ടീച്ചർ നന്ദിയും അർപ്പിച്ചു. വിദ്യാരംഗം കൺവീനർ പ്രസീദ ടീച്ചർ പരിപാടികൾക്ക് നേതൃത്വം നൽകി. വായന മാസാചരണത്തിൻ്റെ ഭാഗമായി ഓരോ ദിവസവും ഓരോ പുസ്തകം പരിചയപ്പെടുത്തുന്നു
വായനദിനത്തോടനുബന്ധിച്ച് AMA ആയുർവേദ ഡോക്ടറുമാരുടെ സംഘടന കുട്ടികൾക്ക് പദ്യപരായണം മത്സരം നടത്തി സമ്മാനാർഹരായ കുട്ടികൾക്ക് cash prize നൽകി
ഡിസ്റ്റ്രിക്റ്റ് ലീഗൽ സർവീസ് അതോറിറ്റി വിവിധ മേഖലകളിൽ നടത്തിയ ബോധവൽക്കരണ ക്ലാസ്സുകൾ
19/6/2025 ൽ G. H. S. S അഞ്ചേരി സ്കൂളിൽ 3മണിക്ക് ഡിസ്റ്റ്രിക്റ്റ് ലീഗൽ സർവീസ് അതോറിറ്റി (D. L. S. A) പാനൽ കമ്മിറ്റി അംഗം Adv. സുഷിൽ V. G, പോക്സോ ആക്ടിനെ കുറിച്ചും, ലഹരി വിപത്തിനെ ക്കുറിച്ചും ക്ലാസ്സ് എടുത്തു.2012 ലെ പോക്സോ ആക്ടിനെ കുറിച്ചും, നിയമ ഭേദഗതികളെ ക്കുറിച്ചുo ക്ലാസ്സിൽ വിശദീകരിച്ചു.No പറയേണ്ട സന്ദർഭങ്ങളിൽ No തന്നെ പറയാൻ കുട്ടികൾ പ്രാപ്തരാകേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ക്ലാസ്സിൽ പറഞ്ഞു. Good touch, bad touch എന്നിവയെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി. പോക്സോ നിയമത്തിലെ വിവിധ ശിക്ഷകളെക്കുറിച്ചും ക്ലാസ്സിൽ പറഞ്ഞു.