ഗവ എച്ച് എസ് എസ് അഞ്ചേരി/തൊഴിൽ ഉദ്‍ഗ്രഥിതവിദ്യാഭ്യാസം
തൊഴിൽ ഉദ്ഗ്രഥിതവിദ്യാഭ്യാസം ഏഴാം ക്ലാസ്സിലെ കുട്ടികൾ വലക്കൂട് നിർമ്മാണം ചെയ്തു 6-ാം ക്ലാസിലെ രണ്ടാമത്തെ മേഖലയായ വസ്ത്ര കലയിലെ തുന്നിച്ചേർക്കാം അലങ്കരിക്കാം എന്ന പാ0ഭാഗത്തിലെ വസ്ത്രങ്ങളുടെ അരികുകൾ മടക്കിത്തുന്നുന്നതിന് ഉപയോഗിക്കുന്ന തയ്യലായ ഹെമ്മിംഗ് ആണ് ഇന്ന് ക്രിയേറ്റീവ് കോർണറിൽ ചെയ്തത്
21/7/ 2025 6-ാം ക്ലാസ്സിലെ കുട്ടികൾ എംബ്രോയിഡറി ഡിസൈൻ തുന്നി പൂർത്തിയാക്കി. ക്രിയേറ്റീവ് കോർണറിൽ ലഭിച്ച തയ്യൽ മെഷീനിൽ തയ്യൽ അഭ്യസിക്കുന്നവർ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട തയ്യൽ മെഷീൻ്റെ ഓരോ ഭാഗങ്ങളും കുട്ടികളെ പരിചയപ്പെടുത്തുകയും മെഷീനിൽ സൂചിയിലേക്കുള്ള നൂൽ എങ്ങനെയാണ് കോർക്കേണ്ടതെന്നും ബോബി നിൽ നൂൽ ചുറ്റാനും ബോബിൻ ബോബിൻ കെയ്സിൽ വച്ച് മെഷീനിൽ ഫിറ്റ് ചെയ്യാനും, മെഷീനിൽ തുണി വച്ച് തയ്ക്കാനും പരിശീലനം നൽകി.
അഞ്ചാം ക്ലാസിലെ വസ്ത്ര കലഎന്ന മേഖലയിലെനിറക്കൂട്ട് എന്ന പാഠഭാഗത്തിൽപ്രാഥമിക വർണ്ണങ്ങളും ദ്വിതീയ വർണ്ണങ്ങളുംകുട്ടികളെ പരിചയപ്പെടുത്തുന്നതിനായി ദ്വിതീയ വർണ്ണങ്ങൾഎങ്ങനെയുണ്ടാക്കാംഎന്ന് മഞ്ഞ + ചുവപ്പ് = ഓറഞ്ച്, നീല + മഞ്ഞ = പച്ച, ചുവപ്പ് + നീല = വയലറ്റ് എന്നിങ്ങനെ പെയിൻ്റ് മിക്സ് ചെയ്ത് തിരിച്ചറിയാൻ കുട്ടികൾക്ക് പരിശീലനം നൽകി.