ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/അക്ഷരവൃക്ഷം/മരത്തിന്റെ ദുഃഖം

മരത്തിന്റെ ദുഃഖം

തണലേകുമീ മരം ഞാൻ
ഒറ്റക്കു നിൽക്കുന്നു
താഴത്തെ പൂമരത്തോടൊപ്പം
കാറ്റ് കളിക്കുന്നുവോ .
കാറ്റിന്റെ സൗഹൃദം പങ്കിടുന്നു
തണലേകുന്ന എന്നോടൊപ്പം
കളിക്കാനായി ആരുമില്ല
കുട്ടികളാരും വരുന്നില്ല
കൊച്ചു കിളികളോ
കാറ്റിന്റെ പിന്നാലെ പോയി
നാളെ മറിഞ്ഞു വീണ മരമായി
ഞാൻ കിടക്കുമ്പോഴെങ്കിലും
ആരെങ്കിലും കാണാൻ വരികില്ലേ

ആഫിയ അനസ്
3 A ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത