ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/അക്ഷരവൃക്ഷം/തത്തമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
തത്തമ്മ

കൂട്ടിലിരിക്കും തത്തമ്മേ

പാട്ടുകൾ മൂളും തത്തമ്മേ

സൂക്ഷിച്ചോ നിൻ കൂട്ടിന്നരകിൽ

കണ്ടൻ പൂച്ച പമ്മിയിരുപ്പുണ്ടേ

കണ്ടാൽ പാവം തോന്നും പൂച്ച

മിണ്ടാ പാവം കണ്ടൻ പൂച്ച

തക്കം കിട്ടി കഴിയുമ്പോൾ

വെക്കം പുലിയായ് മാറീടും

കൂട്ടിലിരിക്കും തത്തമ്മേ

സൂക്ഷിച്ചോ നീ സൂക്ഷിച്ചോ!
 

മുഹ്സിന മാഹീൻ
3 ബി ജി.എം.എൽ.പി.സ്കൂൾ ഈരാറ്റുപേട്ട
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത