ഗവ: യു പി സ്കൂൾ കായണ്ണ/പ്രവർത്തനങ്ങൾ/2021-22.

Schoolwiki സംരംഭത്തിൽ നിന്ന്

മികവിൻറെ പാതയിൽ നാടിൻറെ വിദ്യാലയം
110ാം വാർഷികം ആഘോഷിക്കുന്ന നമ്മുടെ വിദ്യാലയം മികവുറ്റ അക്കാദമിക് പ്രവർത്തനങ്ങളിലും ഭൗതിക സൗകര്യവികസന രംഗത്തും മികച്ച നേട്ടങ്ങളാണ് കൈവരിച്ചത്. അധ്യാപകരും രക്ഷിതാക്കളും പൊതു സമൂഹവും ഒറ്റക്കെട്ടായി നിന്ന്, സമൂഹത്തിൻറെ എല്ലാ തലത്തിലുള്ളവർക്കും തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആശ്രയിക്കാവുന്ന വിധം അക്കാദമികവും ഭൗതികവുമായ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനു വേണ്ടിയുള്ള കഠിന പരിശ്രമത്തിലാണ് പൊതുസമൂഹവും അധ്യാപകരും രക്ഷിതാക്കളും. നാടിൻറെ സാംസ്കാരിക കേന്ദ്രമാക്കി മാറ്റുക എന്നതാണ് ആത്യന്തിക ലക്ഷ്യം. സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപയുടെ കെട്ടിടം പണി പൂർത്തിയായിക്കഴിഞ്ഞു.