ഗവ. ‌ടെക്നിക്കൽ ഹൈസ്കൂൾ, കൃഷ്ണപുരം, കായംകുളം/അക്ഷരവൃക്ഷം/ജന്മനാട്

Schoolwiki സംരംഭത്തിൽ നിന്ന്
ജന്മനാട്


തോരാത്തകണ്ണീർ കിനാവുമായി
ഞാൻ ഈ മണൽപരപ്പിൽ അലയവെ
എന്റെ മനസ്സിൽ ഒരു നേർത്ത
ഒാർമ്മയായി എന്റെ ജന്മനാട് .
കളകളം പാടുന്ന പുഴകളും
പാറിപ്പറക്കുന്ന പട്ടങ്ങളും
കളിചിരിതൂകുന്ന കുട്ടികളും
ഒരു നേർത്ത ഒാർമ്മയായി
എന്റെ ജന്മനാട് .
തേനൂറുന്ന മാമ്പഴവും
കുട്ടികൾ ചാടികളിക്കുന്ന മാവുകളും
പച്ചപ്പുണർത്തുന്ന വയലുകളും
വയലിൽ പണിയുന്ന കർഷകനും
എന്റെ ഒാർമ്മയെ തൊട്ടുണർത്തുന്നു
തോരാത്തകണ്ണീർ കിനാവുമായി
ഞാൻ ഈ മണൽപരപ്പിൽ അലയവെ
എന്റെ മനസ്സിൽ ഒരു നേർത്ത
ഒാർമ്മയായി എന്റെ ജന്മനാട് .
 

അഭിഷേക് . ജെ
9 എ ടെക്നിക്കൽ സ്ക്കൂൾ കൃഷ്ണപുരം
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത