ഗവ. ടെക്നിക്കൽ ഹൈസ്കൂൾ, കൃഷ്ണപുരം, കായംകുളം/അക്ഷരവൃക്ഷം/കോവിഡ് 19 വിവരങ്ങൾ
കോവിഡ് 19 വിവരങ്ങൾ
കോവിഡ് 19 വിവരങ്ങൾ രണ്ടാം ലോക മഹായുദ്ധാനന്തരം ലോകം നേരിടുന്ന വലിയ പ്രതിസന്ധിയാണ് കോവിഡ് -19 അല്ലെങ്കി്ൽ കൊറോണ വെെറസ് എന്നു നാം ഓമന പേരിട്ടു വിളിക്കുന്ന സാർസ് കൊറോണ വെെറസ് -2 കൊറോണ വെെറസ് പൊട്ടിപുറപ്പട്ടു എന്നു കരുതുന്ന ചെെനയിലെ ഹുബെെ പ്രവിശൃയിലെ വെറ്റ് മാർക്കറ്റിന്റെ കാഴ്ച ഏറെ വേദനാജനകമാണ് . അമേരിക്കയുടെയും അവസ്ഥ ഏറെ ദുഷ്കരമാണ് . കൊറോണ വികസ് മോഷടിച്ചു കടത്തിയോ ? അതോ ഭക്ഷണങ്ങളിൽ നിന്ന് പടർന്നതോ ? ലോക രാജൃങ്ങളെ നിസ്സഹായരാക്കി പടർന്നു പിടിക്കുന്ന കൊറോണ വെെറസ് ജെെവായുധമാക്കി ഉപയോഗിക്കുവാൻ കനേഡിയൻ ലാബിൽ നിന്ന് ചൈന മാേഷ്ടിച്ചുകൊണ്ട് പോകുകയായിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തുലാണ് നാം ഇയിടയായി അറിഞ്ഞത് . അത് വെളിപ്പെടുത്തിയത് യു എസ്സ് ജൈവായുധ നിയമ നിർമ്മാതാവ് ഡോ . ഫ്രാൻ സിസ് ബോയ്ലെയാണ് . ഇപ്പോഴത്തെ കൊറോണ വെെറസ് 2012- ൽ സൗദി ഡോക്ടർമാർ കണ്ടെത്തിയ നോവൽ കൊറോണ വൈറസിന്റെ ജെെവായുധരൂപമാണെന്നാണ് നിഗമനം . ലോക പ്രശസ്ത ജീവശാസ്ത്രജ്ഞർ വിവിധ രാജൃങ്ങളുടെ പഠന റിപ്പോർട്ടുകൾ കൂടി നിരീക്ഷിച്ചിട്ടു പറയുന്നതിങ്ങനെ . കോവിഡ് -19 ചെെനയിൽ പൊട്ടിപ്പുറപ്പെട്ടതും അതുമായി ഉയർന്ന വിവാദങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട് . വെെറസ് ചെെന ജെെവായുധമായി നിർമിച്ചതോ വിതരണം സെയ്തതോ അല്ല . ചൈനയിലെ വുഹാനിൽ നിന്ന് എട്ടാഴ്ച്ച കൊണ്ട് മനുഷൃവംശമാകെ പടർന്നുകയറിയതാണ് . വിദേശത്തുനിന്ന് കൊണ്ട് വന്ന ഭക്ഷൃവസ്തുക്കളുടെ വിതരണ മേഖലയിൽ നിന്നാണ് വനൃജന്തുക്കളിൽ നിന്നുള്ള പുതിയ കോവിഡ് പടർന്നത് . 2002- ൽ സാർസ് കൊറോണ വെെറസ് പടർന്നത് പൊലെ .കേരളത്തെപ്പോലുള്ള ഒരു സംസ്ഥാനത്തിന് ഒന്നര ലക്ഷത്തിൽ താഴെ കർമ്മസേന രൂപികരിക്കാനും സ്വകാരൃ ആശുപത്രികളടക്കം ചികിത്സക്കായി കണ്ടെത്താനും അടച്ചുപൂട്ടലിനു വിധേയവരായവർക്ക് സൗജനൃ ഭക്ഷണം നൽകാനുള്ള ഒട്ടേറെ മാതൃകാപദ്ധതികൾ ആവിഷ്ക്കരിക്കാൻ കഴിഞ്ഞു . എന്നാൽ അടച്ചുപൂട്ടലിനെ പരാജയപ്പെടുത്തുന്ന മഹാമാരിയെ സഹായിക്കും വിധം കുടിയേറ്റ തൊഴിലാളികൾ ആശയും പ്രതീക്ഷയുമറ്റ് ഡൽഹിയിൽ നിന്നും യു . പി . യുമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് കീട്ട പലായനം നടത്തുന്ന സ്ഥിതിയുണ്ടായി . പ്രധാനമന്ത്രിക്കും സർക്കാരിനും തെറ്റുപറ്റിയെന്ന കാരൃത്തിൽ ജനങ്ങൾ തന്നെ സാക്ഷി . 1 മീറ്റർ അകലം പോലും പോരെന്ന് പഠനം പോലും തെളിയിക്കുന്നു . കാരണം ഇതാകുന്നു . ചുമയിൽ നിന്നോ തുമ്മലിൽ നിന്നോ വൈറസ് കണങ്ങൾ 8 മീറ്റർ വരെ സഞ്ചരിക്കാൻ കഴിവുണ്ട് എന്നതാണ് കാരണം . മാത്രമല്ല രോഗാണുവിന്റെ വലുപ്പമനുസരിച്ച് രോഗസാന്നിദ്ധൃം കുറയും . പക്ഷേ കോവിഡ് രോഗാണുവിന്റെ വലുപ്പം വലുതാണ് . ഇത് പ്രതലത്തിൽ കൂടെ പടരുന്നതിനു സഹായിക്കും . എന്ത്തന്നെയായാലും കൊറോണ കാലത്തെ സാമ്പത്തിക ഞെരുക്കത്തിൽ മലയാളി ജീവിക്കാൻ പഠിച്ചുതുടങ്ങിയിരിക്കുന്നു . അതും പരമാവധി ചെലവ് ചുരുക്കി . എന്തിനും ഏതിനും കണക്കുവെയ്ക്കുന്നു . വാങ്ങുന്ന സാധനങ്ങളെല്ലാം സൂക്ഷിച്ചുപയോഗിക്കുന്നു . പണം ആവശൃത്തിന് മാത്രം ചെലവാക്കുന്നു . എങ്ങനെ പണം അമിതമായി ചെലവാക്കുന്നത് നിയന്ത്രിക്കാമെന്നു പഠിക്കുന്നു . കറിവേപ്പിലയും പച്ചക്കറിയുമെല്ലാം എങ്ങനെ വീട്ടിലുണ്ടാക്കാമെന്നത് ആലോചിക്കുന്നു . ആകപ്പാടെ കൊറോണ കാലം പോസിറ്റീവ് ചിന്തകളുടെയും വീട്ടിലിരുപ്പുമായി കഴിഞ്ഞു . ഹിബത്തുള്ള ടെക്നിക്കൽ ഹെെ സ്കൂൾ കൃഷ്ണപുരം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |