ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/ശുചിത്വം -മഹാമാരിയുടെ കാലത്ത്
ശുചിത്വം ,മഹാമാരിയുടെ കാലത്ത്
വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ച് പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും ഒഴിവാക്കാൻ കഴിയും. ജീവിതത്തിൽ ഉടനീളം പാലിക്കേണ്ടതായി ചില കരുതലുകളുണ്ട്. പഴയ കാലത്തെ ആളുകൾ പാലിച്ചുവന്ന ശുചിത്വശീലങ്ങൾ നമ്മൾ ഉപേക്ഷിച്ചു കഴിഞ്ഞു. സോപ്പിട്ടു കൈകഴുകുകയും പുറത്തുപോയി വരുമ്പോൾ കൈകാലുകൾ കഴുകുകയും ചെയ്യുന്ന ഒരു ശീലം നമുക്ക് പഴയ തലമുറ കാണിച്ചു തന്നിരുന്നു. കിണ്ടിയും വെള്ളവും എല്ലാ വീടുകളിലെയും ഉമ്മറത്ത് ഒരിക്കലുണ്ടായിരുന്നു. എന്നാൽ കാലാന്തരത്തിൽ ഇവയൊക്കെ അപ്രത്യക്ഷമായി. കൊറോണ ഭീതിയുടെ കാലഘട്ടത്തിൽ ആദ്യമായി ചെയ്യേണ്ടത് കൈകാലുകൾ കഴുകുകയും പുറംലോകവുമായി സമ്പർക്കമുണ്ടാകുമ്പോൾ ശുചിത്വം പാലിക്കുകയും ചെയ്യുക എന്നുള്ളതാണ്. തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ അദൃശ്യമായ കണങ്ങൾ അന്തരീക്ഷത്തിൽ വ്യാപിക്കുന്നത് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ മാസ്കോ തുവാലയോ ഉപയോഗിക്കേണ്ടതും ആവശ്യമാണ്. രോഗവ്യാപനത്തെ തടയുവാൻ സാമൂഹിക അകലം പാലിക്കണമെന്നും കാലം നമ്മെ പഠിപ്പിച്ചു. ഒരു ചെറിയ അശ്രദ്ധമൂലം അനേകം ആളുകളിലേക്കാണ് രോഗം പകർന്നുപോകുന്നത്. ഇത് ശുചിത്വ പരിപാലനത്തിലൂടെ ഒഴിവാക്കാൻ കഴിയുന്നതുമാണ്. വായ, മൂക്ക്, കണ്ണ് എന്നിവയിൽ പൊതുഇടങ്ങളിൽ പോയി വരുമ്പോൾ തൊടാതിരിക്കുവാനും മറ്റുള്ളവരിൽ നിന്ന് ഹസ്‍തദാനം മുതലായവ ഒഴിവാക്കുവാനും ആരോഗ്യ പ്രവർത്തകർ ഇന്നു നമ്മളെ ഉദ്‍ബോധിപ്പിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം