സ്‍തംഭനം ഇന്നെല്ലായിടത്തും
കൊറോണ എന്ന വ്യാധിയാൽ
കണക്കില്ലാതെ പൊഴിയുന്നു ജീവൻ
കൊറോണ എന്ന ഭീകരനാൽ
സ്‍പർശനം മൂലം പടരും വ്യാധി
ചുമയും പനിയും ലക്ഷണങ്ങൾ
മരുന്നില്ലാ വ്യാധിക്ക് ഏകാന്തവാസം
ഒരേ ഒരു ഉപാധി മാത്രം
ആളുകൾ കൂടിയാൽ
മൂക്കും വായും മൂടി മാതൃകയാകാം
വീട്ടിലിരുന്ന് വിപത്തകറ്റാം
മനുഷ്യരിലൂടെ പടരും വ്യാധി
കൈകൾ കഴുകി കഴുകി തടയാം
അണുവിമുക‍്തമാക്കാം നമ്മുടെ പരിസരം
ഭയം വേണ്ട ജാഗ്രത മതി
വ്യക്തി ശുചിത്വം മാത്രം ഉപാധി
വിവര ശുചിത്വം ഒപ്പം വേണം
മാനവർ നമുക്ക് ദൂരം കാക്കാം
ഹൃദയബന്ധം ദൃഢമായി തുടരാം
പൊരുതാം നമുക്ക് വ്യാധിക്കെതിരെ
ഏകാന്തവാസം ആയുധമാക്കി
പൊരുതാം കൂട്ടായി വിജയം വരെ