കരയുന്ന ഭൂമിയുടെ
കണ്ണീർ തുടയ്ക്കാൻ
പോറ്റുന്ന ഭൂമിയുടെ
രോദനം കേൾക്കാൻ
സമയമില്ലാതെ പായുന്ന മർത്യാ
എന്തിനാണിന്നുനിൻ ഓട്ടം
ജീവൻ തുടിപ്പുള്ള
ഭൂമിയാം ദേവിയെ
സേവിച്ചാൽ കൈവരും നന്മയെന്നും
നോവിച്ചാൽ കൈവരും നാശമെന്നും
ഓർക്കണം എപ്പോഴും
ജീവിതത്തിൽ
ഭൂമിയുണ്ടെങ്കിലേ നമ്മളുള്ളു
ഓർക്കുക മർത്യാ നീ ആപ്തവാക്യം..