ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/അക്ഷരവൃക്ഷം/തത്തയും ഞാനും

Schoolwiki സംരംഭത്തിൽ നിന്ന്
തത്തയും ഞാനും


തത്തകൾ പത്തും പറന്നെത്തി
അത്തിമരത്തിൻ കൊമ്പത്ത്
അത്തിപ്പഴമതു തിന്നിട്ട്
തത്തകൾ പാറി വടക്കോട്ട്
പുത്തരിപ്പാടം നോക്കീട്ട്
തത്തകൾ പാറി തെക്കോട്ട്
നെല്ലിൻ കതിർ മുറിച്ചിട്ട്
തത്തകൾ പാറി കിഴക്കോട്ട്
ഒത്തൊരു മാവിൻ കൊമ്പത്ത്
ഒത്തു കളിച്ചു രസിച്ചിട്ട്
തത്തകൾ പാറി പടിഞ്ഞാട്ട്
വാക്കും കവിതയുമായിവിടെ,
ലോക്ക്ഡൗണായി ഞാൻ മാത്രം

നിവേദ്യ.സി.
7 എ ജി.എച്ച്.എസ്സ്.എസ്സ്.പെരിങ്ങോം
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത