ഗവ. സി. എൻ. പി. എസ്സ്. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ജയിക്കാൻ വേണ്ടി ഈ യുദ്ധം

Schoolwiki സംരംഭത്തിൽ നിന്ന്
ജയിക്കാൻ വേണ്ടി ഈ യുദ്ധം


ലോകമെങ്ങും ഭയത്താൽ വിറയ്ക്കുന്നു
ലോകരെ‍ല്ലാം പനിച്ചു വിറയ്ക്കുന്നു
കൊറോണ വൈറസ് ആർത്തുല്ലസിക്കുന്നു
മാറിനിൽക്കൂ മനസുകൊണ്ടൊന്നാകൂ

ദൂരെ നിർത്തു കൊറോണ ഭയത്തെ
തകർത്തെറിയൂ മഹാലോക മാരിയെ
മാസ്കണിയൂ ശ്വസിക്കു സ്വസ്ഥമായി
ഗ്ലൗസ് അണിയൂ ചെറുക്കൂകൈകളാൽ

കൈ കഴുകൂ തുരത്തു കൊറോണയെ
തലഉയർത്തി ചൊല്ലൂ മരിക്കാൻ ഞങ്ങളില്ല
കരമുയർത്തൂ തുടങ്ങാം നമുക്കീ യുദ്ധം
കൊറോണയ്ക്കു നേരെ ഈ യുദ്ധം
ജയിക്കാൻ വേണ്ടി ഈ യുദ്ധം.

 

വൈഗ ബി
ക്ലാസ് : 1 ബി ഗവ. സി. എൻ. പി. എസ്സ്. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത