ഗവ. വി എച്ച് എസ് എസ് ചുനക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


TrophyIcon.jpg ഈ വിദ്യാലയം 2022 ലെ ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിക്കുന്നതിന് സ്വയം നാമനിർദ്ദേശം ചെയ്തിരിക്കുന്നു. മൽസരിക്കുന്ന വിദ്യാലയങ്ങളുടെ പട്ടിക ഇവിടെക്കാണാം
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിവി.എച്ച്.എസ്ചരിത്രംഅംഗീകാരങ്ങൾ

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിലെ പ്രകൃതിരമണീയമായ ചുനക്കര ഗ്രാമത്തിലെ തിലകക്കുറി എന്നോണം സ്ഥിതിചെയ്യുന്ന പൊതു വിദ്യാലയമാണ് ചുനക്കര ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ.കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത്.

ഗവ. വി എച്ച് എസ് എസ് ചുനക്കര
36013 11.png
ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കര
വിലാസം
ചുനക്കര

ചുനക്കര പി.ഒ.
,
690534
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ0479 2378017
ഇമെയിൽ36013alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36013 (സമേതം)
എച്ച് എസ് എസ് കോഡ്04018
വി എച്ച് എസ് എസ് കോഡ്903005
യുഡൈസ് കോഡ്32110700504
വിക്കിഡാറ്റQ87478563
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംമാവേലിക്കര
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്ഭരണിക്കാവ്
തദ്ദേശസ്വയംഭരണസ്ഥാപനംചുനക്കര പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ307
പെൺകുട്ടികൾ329
ആകെ വിദ്യാർത്ഥികൾ636
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ220
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ425
അദ്ധ്യാപകർ18
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ104
പെൺകുട്ടികൾ26
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപൊന്നമ്മ കെ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഅന്നമ്മ ജോർജ്
പ്രധാന അദ്ധ്യാപികഅനിത ഡൊമിനിക്
പി.ടി.എ. പ്രസിഡണ്ട്മനോജ്‌ കമ്പനിവിള
എം.പി.ടി.എ. പ്രസിഡണ്ട്കീർത്തി കെ നായർ
അവസാനം തിരുത്തിയത്
15-03-2022GOVT VHSS CHUNAKKARA 36013
ക്ലബ്ബുകൾ
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
(?)
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ചരിത്രം

കാർഷിക സാംസ്കാരിക നവോത്ഥാനത്തിന് ചാലകശക്തിയായി കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ഈ സ്കൂൾ സ്തുത്യാർഹമായ സേവനം നൽകി പോരുന്നു.ചുനക്കര എന്ന ഉൾനാടൻ ഗ്രാമത്തിൽ ഒരു സ്കൂൾ സ്വപ്നം കാണാൻ കൂടി കഴിയാതിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളും ദീർഘദർശികളും ആയിരുന്ന ഒരുപറ്റം നാട്ടുകാരുടെ അക്ഷീണ പരിശ്രമത്തിലൂടെയാണ് ചുനക്കര ഹൈസ്കൂൾ യാഥാർഥ്യമായത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • വായനാമുറി
  • സ്മാർട്ട് ക്ലാസ് റൂം
  • ലൈബ്രറി/ഗ്രന്ഥശാല
  • കുട്ടികൾക്കുള്ള വിശാലമായ കളിസ്ഥലം
  • ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ മാനേജ്‍മെന്റ്

കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.ആലപ്പുഴ ജില്ലാപഞ്ചായത്തിന്റെ മേൽനോട്ടത്തിലും,സാമ്പത്തിക സഹായത്തിലുമാണ് നിരവധിയായ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തു ണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി.അനിത ഡൊമിനിക്, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീമതി.പൊന്നമ്മ കെ, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീമതി.അന്നമ്മ ജോർജ്ജ് എന്നിവരാണ്.

സാരഥികൾ

നിലവിലെ സാരഥികൾ

മുൻ സാരഥികൾ-ഹയർസെക്കൻഡറി

ക്രമ

നമ്പർ

പേര് കാലയളവ്
1 രാധാകൃഷ്ണൻ 2003-2011
2 പൊന്നമ്മ കെ 2011-

മുൻ സാരഥികൾ-വൊക്കേഷണൽ ഹയർസെക്കൻഡറി

ക്രമ

നമ്പർ

പേര് കാലയളവ്
1 അന്നമ്മ കെ 2003-

മുൻ സാരഥികൾ-ഹൈസ്കൂൾ

ക്രമ

നമ്പർ

പേര് കാലയളവ്
1 ശ്രീ ബഷീർ 1998-1999
2 ശ്രീ ഉണ്ണിക്കൃഷ്ണൻ 1999-2000
3 ശ്രീമതി സുശീലാ ദേവി 2000-2001
4 ശ്രീമതി ജാനമ്മ 2001-2003
5 ശ്രീമതി സുബൈദ 2003-2004
6 ശ്രീമതി റോസമ്മ 2004-2005
7 ശ്രീമതി സാവിത്രി അമ്മ 2005-2006
8 ശ്രീമതി പത്മജ 2007-2008
9 ശ്രീ വിഷ്ണു നമ്പൂതിരി 2008-2009
10 ശ്രീമതി രമാദേവി 2009-2010
11 ശ്രീമതി പ്രസന്ന കുമാരി 2010-2011
12 ശ്രീമതി ഷീലാ മണി 2011-2016
13 ശ്രീമതി ഷീല 2016-2017
14 ശ്രീമതി വിജയകുമാരി 2017-2021

പി റ്റി എ

ഒരു വിദ്യാലയത്തിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനം പിടിഎയാണ്. അധ്യാപകരും രക്ഷിതാക്കളും കൂട്ടായ്മയോടെ പ്രവർത്തിച്ചാൽ മാത്രമേ സ്‌കൂളിന്റെ വികസനം സാധ്യമാകൂ. വിദ്യാലയ പുരോഗതിയ്ക്കായി സ്വമേധയാ പ്രവർത്തിക്കുന്ന ഒരു കൂട്ടം പിടിഎ അംഗങ്ങൾ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ചുനക്കരയുടെ മുതൽക്കൂട്ടാണ്. ശ്രീ.മനോജ്‌ കമ്പനിവിളയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പി ടി എ സമിതി എല്ലാ സ്ക്കൂൾ പ്രവർത്തന മേഖലകളിലും ഓടിയെത്തുന്നു'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രൊഫസർ പ്രയാർ പ്രഭാകരൻ (കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് )
  • ചുനക്കര ജനാർദ്ദനൻ നായർ (അധ്യാപകൻ , സാംസ്കാരിക പ്രവർത്തകൻ )
  • ചുനക്കര രാമൻകുട്ടി (കവി,സിനിമാ ഗാനരചയിതാവ് )
  • ഡോക്ടർ സി ഗോപിനാഥൻപിള്ള (കോഴിക്കോട് സർവകലാശാല മുൻ പ്രോവൈസ് ചാൻസിലർ യുജിസി NAACചെയർമാൻ )
  • സുരേന്ദ്രൻ ചുനക്കര (ആർ സി സി മുൻ പബ്ലിക് റിലേഷൻസ് മേധാവി )
  • ജഗത് പ്രസാദ് (മലയാള സാഹിത്യകാരൻ )
  • ഡോക്ടർ എസ് വേണുഗോപൻ (സൗത്ത് ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസ് മെമ്പർ)
  • ഡോക്ടർ കെ എൻ ചന്ദ്രശേഖരപിള്ള (ഇന്ത്യൻ ലോ ഇൻസ്റ്റിറ്റ്യൂട്ട് ന്യൂഡൽഹി മുൻ ഡയറക്ടർ )
  • ചുനക്കര ഗോപാലകൃഷ്ണൻ (ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസിസ്റ്റൻറ് ഡയറക്ടർ )
  • സത്യൻ കോമല്ലൂർ (നാടൻപാട്ട് കലാകാരൻ)
  • ഷൈലജ വൈഖരി (തിയറ്റർ ആർട്ടിസ്റ്റ്)
  • എം. എസ് അരുൺ കുമാർ (മാവേലിക്കര എം എൽ എ)
  • ആദർശ് പി സതീഷ് (ചെറുകഥാകൃത്ത്)

പ‍ുറംകണ്ണികൾ

https://www.asianetnews.com/local-news/chunakkara-govt-higher-secondary-school-implement-gender-neutral-uniform-r5pf9r?

https://youtu.be/0-2rxGusaOU

https://youtu.be/EdoAx2NeEKw

നേട്ടങ്ങൾ

  • LSS USS 2021-22 പരീക്ഷയിൽ ഉന്നത വിജയം.
  • ആലപ്പുഴ ജില്ലയിൽ Gender Neutral Uniform ആദ്യമായി നടപ്പിലാക്കിയ സ്കൂൾ
  • SSLC,PLUS TWO,VHSE പരീക്ഷകളിൽ ഉയർന്ന വിജയം.
  • ഹൈടെക് സ്കൂൾ അംഗീകാരം
  • ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് തിര‍‍ഞ്ഞെടുക്കപ്പെട്ട ജില്ലയിലെ ഏക ഹയർസെക്കൻഡറി സ്കൂൾ
  • 2018 സംസ്ഥാന കായിക മേളയിൽ ശ്രീശാന്തിന് ഗോൾഡ് മെഡൽ (ഷോട്ട്പുട്ട്)
  • മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ തുടർച്ചയായി രണ്ട് തവണ മികച്ച പി ടി എ പുരസ്കാരം
  • NMMS സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം ചിത്രങ്ങൾ

ഉപതാളുകൾ

ചിത്രശാല|ആർട്ട് ഗാലറി|പത്രവാർത്തകൾ|നേർക്കാഴ്‍ച‍‍‍‍‍

വഴികാട്ടി

  • മാവേലിക്കര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 9 കിലോമീറ്റർ).
  • കായംകുളം ബസ്റ്റാന്റിൽ നിന്നും ചാരുംമൂട് വഴി 15 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം.
  • മാവേലിക്കര ബസ്റ്റാന്റിൽ നിന്നും കൊച്ചാലുംമൂട് വഴി 10 കിലോമീറ്റർ ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം.

Loading map...

അവലംബം

https://www.hindu-blog.com/2020/12/chunakkara-temple-festival.html

https://ml.wikipedia.org/wiki