ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂൾ വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/നിപ്പയുടെ അനിയൻകൊറോണ
നിപ്പയുടെ അനിയൻകൊറോണ
ഒരിക്കൽ കൊറോണ കേരളത്തിലേക്ക് വരികയായിരുന്നു. അപ്പോൾ വഴിയിൽവെച്ച് ചൈനയിൽ നിന്ന് ഏട്ടൻ നിപ്പ അവനെ മൊബൈലിൽ വിളിച്ചു. "ചൂട് കാരണം നിനക്ക് ബുദ്ധിമുട്ടായിരിക്കും അവിടെ ജീവിക്കാൻ". പക്ഷേ ഞാൻ തിരിച്ചുപോയില്ല. ഞാൻ വീണ്ടും മുന്നോട്ടു നടന്നു. അങ്ങനെ കേരളമെന്ന കൊച്ചു സംസ്ഥാനത്ത് എത്തി. പിന്നെ കുറച്ചുനാൾ ഞാൻ അവിടവിടെയായി കറങ്ങി നടന്നു. അപ്പോൾ ഒരാൾ എൻറെ മുന്നിൽ വന്നു പെട്ടു. ഞാൻ അയാളെ ആക്രമിച്ചു. പക്ഷേ കുറേ ദിവസം കഴിഞ്ഞിട്ടാണ് അയാൾ ആശുപത്രിയിൽ പോയത്. അതുപോലെ അയാൾ കുറേ സ്ഥലങ്ങളിൽ കറങ്ങി നടക്കുകയും ചെയ്തു. അപ്പോൾ ഞാൻ എന്റെ മക്കളോടുപറഞ്ഞു. കാണുന്നവരെ മുഴുവൻ ആക്രമിക്കാൻ. പക്ഷെ ഞങ്ങൾക്ക് കൂടുതൽ പേരെ ആക്രമിക്കാൻ കഴിഞ്ഞില്ല. അപ്പോഴാണ് ഇളയ അനുജൻ സാർസിന്റെ ഫോൺ വന്നത്. ‘ചേട്ടാ….. ഞാൻ ചൈനയിൽ എത്തിയിട്ടുണ്ട്. ഏട്ടൻ എവിടെയാ ……’ ഞാൻ ഇവിടെ കേരളത്തിലാണ്. അധികകാലം ഇവിടെ നിൽക്കാൻ കഴിയില്ല. അനിയാ…… നീയും ഇങ്ങോട്ട് വരേണ്ട. നമ്മുടെ വ്യാപനം തടയുന്നതിനുവേണ്ടി കേരളവും മറ്റ് സംസ്ഥാനങ്ങളും അടച്ചിട്ടിരിക്കുകയാണ്. അവർ ശുചിത്വം പാലിക്കുന്നവരുമാണ്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 13/ 01/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 13/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം