ഗവ. വി എച്ച് എസ് എസ് വെളളാർമല/അക്ഷരവൃക്ഷം/ബ്രേക്ക് ദ ചെയ്ൻ

Schoolwiki സംരംഭത്തിൽ നിന്ന്
ബ്രേക്ക് ദ ചെയ്ൻ

ഇന്ന് ലോകത്ത് പടർന്ന് പിടിച്ചു കൊണ്ടിരിക്കയാണ് covid 19 എന്ന മഹാമാരി. നമ്മുടെ സർക്കാർ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങൾ നമ്മൾ തീർച്ചയായും പാലിക്കണം. പ്രധാനമന്ത്രി പറഞ്ഞ 7 കാര്യങ്ങൾ നാം അനുസരിക്കണം.മുതിർന്ന പൗരൻമാരുടെ സുരക്ഷ ഉറപ്പുവരുത്തണം. സാമൂഹിക അകലം പാലിക്കണം.മാസ്ക് ധരിക്കണം. അവശ്യ സർവീസുകൾക്കായി പോരാടുന്ന ആരോഗ്യ പ്രവർത്തകൾ, ഡോക്ടർമാർ, പോലീസുകാർ തുടങ്ങിയവരെ ആദരിക്കണം. ആരോഗ്യ സേതു ആപ്പ് ഡൗൺലോഡ് ചെയ്യണം. തുടങ്ങി പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങൾ നാം പാലിക്കണം. ഓരോ ചുവടും കരുതലോടെ വേണ് മുന്നേറാൻ. അച്ചടക്കമുള്ള ഒരു ജനതക്ക് മാത്രമേ നിയന്ത്രണങ്ങൾ ഉൾക്കൊള്ളാൻ കഴിയൂ. കേരളത്തിൽ നല്ലൊരു പങ്കും അച്ചടക്കമുള്ളവരാണെന്ന് തെളിഞ്ഞു കഴിഞ്ഞു.ഇനിയും അച്ചടക്കം പാലിക്കാത്തവർക്ക് അത് ശീലമാക്കാനുള്ള അവസരമാവട്ടെ വരും ദിനങ്ങൾ

അമാനമെഹറിൻ. ഇ
1-B ജി.വി.എച്ച് .എസ്. എസ്. വെള്ളാർമല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം