ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

.1949 ലാണ്‌ സ്‌ക്കൂൾ ആരംഭിച്ചത്‌.1961 വരെ എൽ.പി.വിഭാഗം മാത്രമാണ്‌ ഇവിടെ പ്രവർത്തിച്ചിരുന്നത്‌.1961 ൽ യു.പി.വിഭാഗവും 1974-75 ൽ ഹൈസ്‌ക്കൂൾ വിഭാഗവും പ്രവർത്തിച്ചു തുടങ്ങി.1977 മാർച്ചിൽ ആദ്യ പത്താം ക്ലാസ്സ്‌ ബാച്ച്‌ പുറത്തിറങ്ങി.10.07.1993 ൽ പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്‌തു.ഈ വർഷം തന്നെ പി.ടി.എ.യുടെ നേതൃത്വത്തിൽ ഒരു നേഴ്‌സറി ആരംഭിച്ചു.കൂടാതെ 93-94 ൽ തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസത്തിന്‌ ഊന്നൽ നല്‌കിക്കൊണ്ട്‌ വി.എച്ച്‌.എസ്‌.ഇ ആരംഭിച്ചു.മെഡിക്കൽ ലബോറട്ടറി ടെക്‌നീഷ്യൻ,ഡൊമസ്റ്റിക്‌ നേഴ്‌സിംഗ്‌ എന്നീ കോഴ്‌സുകളിലായി 50 കുട്ടികൾക്കാണ്‌ അഡ്‌മിഷൻ കൊടുക്കുന്നത്‌.2000-01 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.

നിലവിൽ സ്‌ക്കൂൾ വിഭാഗത്തിൽ 13 അദ്ധ്യാപകരും 220 കുട്ടികളും 3 അനദ്ധ്യാകപ ജീവനക്കാരും, വി.എച്ച്‌.എസ്‌.ഇ വിഭാഗത്തിൽ 8 അദ്ധ്യാപകരും 119 കുട്ടികളും, ഹയർ സെക്കന്ററി വിഭാഗത്തിൽ 14 അദ്ധ്യാപകരും 345 കുട്ടികളും 2 അനദ്ധ്യാകപ ജീവനക്കാരും ഉണ്ട്‌.വി.എച്ച്‌.എസ്‌.ഇ വിഭാഗത്തിനും ഹയർ സെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം പ്രിൻസിപ്പാൾമാർ ഉണ്ട്‌.