ഗവ. എച്ച്. എസ്. എസ്. ആന്റ് വി. എച്ച്. എസ്. എസ്. കളമശ്ശേരി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

രാവിലത്തെ ചായ കഴിഞ്ഞ്
ടി .വി കണ്ടിരിക്കുമ്പോൾ
അച്ഛൻ ഉറക്കം
തൂങ്ങാറുണ്ടെന്നും ......
അപ്പോൾ 'അമ്മ വിളിച്ചുണർത്തി
ചൂടു ചായ കൊടുക്കണമെന്നും.......
ഉച്ചയൂണ് കഴിഞ്ഞു
രണ്ടുപേരും ഒന്ന്
മയങ്ങുമെന്നും ............
പറമ്പിൽ
തൊട്ടാവാടിപ്പൂക്കളുണ്ടെന്നും ......
വൈകുന്നേരം
മുറ്റത്തെ മാവിൻ തണൽ
സിറ്റൗട്ടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും ......
അഞ്ചുമണിയുടെ വെയിൽ
ഊണുമേശപ്പുറത്ത്
വിരിയിടുമെന്നും
ഇന്നലെ വന്ന കൊറോണയാണ്
കാട്ടിത്തന്നത്


 

മെർലിൻ ജോൺസൻ
9 എ ഗവ. വി എച്ച് എസ് എസ് കളമശ്ശേരി
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - കവിത