ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട/അക്ഷരവൃക്ഷം/പൊട്ടിച്ചെറിയാം കോവിഡിനെ

Schoolwiki സംരംഭത്തിൽ നിന്ന്
പൊട്ടിച്ചെറിയാം കോവിഡിനെ

        

കോവിഡ് എന്ന മാരി
മഹാമാരി.......
ലോകമാം മാതാവിനെ
കാർന്നു തിന്നീടുന്നു
എതിരിടാം നമുക്ക്
നേരിടാം നമുക്ക്
നാളേയുടെ പ്രത്യാശയ്ക്കായ്
നാളേയുടെ നന്മയ്ക്കായി
പൊരുതിടാംനമുക്ക് കരുതലോടെ
നമ്മളാൽ കഴിയും വിധം
കഴുകിടാം കൈകൾ ഇടയ്ക്കിടെ
ധരിച്ചിടാം നമുക്ക് മുഖാവരണം
ജീവിക്കാം നമുക്ക് വീടുകളിൽ
ചെയ്തിടാം കാർഷിക വൃത്തികൾ
നൽകിടാം സ്നേഹം പ്രകൃതിമാതാവിനായ്
മുന്നേറാം നമുക്ക് ജീവിത വിജയത്തിനായ്
ആട്ടിപ്പായിച്ചിടാം കോവിഡ്എന്ന മാരിയെ
വരൂ.......പൊട്ടിച്ചെറിയാം നമുക്ക്
കോവിഡ് തീർത്ത ചങ്ങലയെ

 

ഐശ്വര്യ ബി എസ്
6A ഗവ യു പി എസ് വെങ്ങാനൂർ ഭഗവതിനട
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത