ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/മലർവാടി
മലർവാടി ക്വിസ് മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കുള്ള സാക്ഷ്യപത്രം വിതരണം ചെയ്തു. തിങ്കളാഴ്ച രാവിലെ അസംബ്ളിയിൽ ഹെഡ്മാസ്റ്റർ മൻസൂർ സാർ സാക്ഷ്യപത്രം വിതരണം ചെയ്യുകയും പങ്കെടുത്ത കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു. മത്സരത്തിൽ എല്ലായിപ്പോഴും വിജയിക്കാൻ കഴിഞ്ഞെന്ന് വരില്ലന്നും പക്ഷെ പങ്കാളിത്തം തന്നെ വലിയൊരു നേട്ടമാണെന്നും പങ്കാളിത്തവും വിജയവും ഒരു തുടർകഥയാക്കണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു.
