ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2025-26/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ദിനം
125 ലേറെ ഔഷധ സസ്യങ്ങളുള്ളസ്കൂൾ ക്യാമ്പസിലെ ശലഭ പാർക്കിൽ എല്ലാ ദിവസവും വ്യത്യസ്തങ്ങളായ ചിത്രശലഭങ്ങൾ വിരുന്നിനെത്തുന്നു. 2025 ജൂൺ 5 ന്റെ പരിസ്ഥിതി ദിനത്തിൽ ഒരു പ്രത്യേകത കൂടിയുണ്ട്. യു. എസ് ടി യുടെ നേതൃത്വത്തിൽ 600 കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു. 600 വീടുകളിൽ വൃക്ഷത്തൈകൾ നട്ട് നമുക്ക് പച്ചപ്പ് നിറഞ്ഞ ലോകം സൃഷ്ടിക്കാം. വൃക്ഷത്തൈ വിതരണച്ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എം. സോമശേഖരൻ നായർ, യു എസ് ടി പ്രതിനിധി കൃഷ്ണപ്രസാദ്, എസ്.എംസി ചെയർമാൻ എസ്. പ്രേംകുമാർ എസ്.എം.സി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. സ്കൂൾ വളപ്പിലും 600 കുട്ടികളുടെ വീടുകളിലും വൃക്ഷത്തെകൾ നട്ടുപിടിപ്പിച്ചു.