ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്/ഗ്രന്ഥശാലയിൽ അംഗത്വം നേടി കൂട്ടുകാർ.

Schoolwiki സംരംഭത്തിൽ നിന്ന്
സ്വരാജ് ലൈബ്രറി സന്ദർശിക്കുന്നു.
സ്വരാജ് ലൈബ്രറിയിൽ അംഗത്വം സ്വീകരിക്കുന്നു.

വായന പക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികൾ നേമം സ്വരാജ് ഗ്രന്ഥശാല സന്ദർശിച്ചു. പതിറ്റാണ്ടുകൾ പഴക്കമുള്ള ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾ കുട്ടികൾ നേരിട്ട് മനസ്സിലാക്കി. വിദ്യാരംഗം കലാസാഹിത്യ വേദിയിലെ എല്ലാ കൂട്ടുകാരെയും ഗ്രന്ഥശാലയിൽ അംഗങ്ങളാക്കി ഗ്രന്ഥശാല ഭാരവാഹികൾ കുട്ടികളെ സ്വീകരിച്ചു വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർമാരുടെ നേതൃത്വത്തിലാണ് വായനശാല സന്ദർശിച്ചത്. അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു. ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ പുസ്തക പ്രദർശനവും സംഘടിപ്പിച്ചു.