ഗവ. യു പി സ്ക്കൂൾ, കീച്ചേരി/അക്ഷരവൃക്ഷം/*അമ്മയും കുഞ്ഞും

Schoolwiki സംരംഭത്തിൽ നിന്ന്

അമ്മയും കുഞ്ഞും

ഒരു ദിവസം ഒരു മാൻ  കുഞ്ഞും അതിന്റെ അമ്മയും കൂടി കാട്ടിൽ  പുല്ല്  തിന്നാൻ വന്നു .അപ്പോൾ പെട്ടെന്ന് മഴ വന്നു .കുഞ്ഞും അമ്മയും കൂടി ഒരു ഗുഹക്കുള്ളിൽ ചെന്നു .കുഞ്ഞിനെ ഉറക്കിയിട്ട് അമ്മ മാൻ  ഒരു വശത്ത് ചെന്നിരുന്നു .അപ്പോൾ പെട്ടെന്ന് പുറത്തു നിന്ന് ഒരു ശബ്ദം കേട്ടു .അമ്മ  മാൻ പുറത്തേക്കു നോക്കിയപ്പോൾ ഒരു പുലി .അമ്മ മാൻ പേടിച്ചു പോയി .അപ്പോളാണ് അമ്മ മാന് ഒരു ആശയം വന്നത് .അമ്മ മാൻ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ എണീപ്പിച്ചു .കുഞ്ഞ് കരയാൻ തുടങ്ങി .അപ്പോൾ അമ്മ  മാൻ ഇങ്ങനെ പറഞ്ഞു "മിണ്ടാതെ കിടന്നുറങ്ങ് ഇപ്പോൾ ഒരു പുലിയെ തിന്നതല്ലേ ? ഇനി ഞാൻ എവിടെ നിന്നാണ് പുലിയെ കൊണ്ട് വരിക" .ഇതുകേട്ട പുലി "അയ്യോ" എന്നുപറഞ്ഞു ഓടിപോയി .

കൃഷ്ണപ്രിയ കെ എസ്

ക്ലാസ് -4