ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
  • [[ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത് | ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്]]
വൈറസിനെ തോൽപ്പിച്ച അവധിക്കാലം.

നമ്മുടെ എല്ലാ അവധിക്കാലം പോലെയല്ല ഈ അവധിക്കാലം. നേരത്തെ പരീക്ഷ ഇല്ലാതെ അവധിക്കാലം കിട്ടിയപ്പോൾ നാം എല്ലാവരും ഒരുപാട് സന്തോഷിച്ചു. എന്നാൽ പിന്നീടാണ് നാം ഗൗരവമേറിയ ഒരു കാര്യം മനസ്സിലാക്കിയത്. കൊറോണ വൈറസ് ഈ ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന വളരെ സങ്കടകരമായ അവസ്ഥയിലൂടെ ആണ് നമ്മൾ എല്ലാവരും കടന്നു പോകുന്നത് എന്ന്. ആദ്യമൊക്കെ എനിക്ക് കൂട്ടുകാരെയും പ്രിയ അധ്യാപകരെയും കാണാനും കളിച്ച് രസിക്കാനും പറ്റാത്തതിൽ വലിയ സങ്കടമായിരുന്നു. എന്നാൽ എന്റെ അമ്മ പറഞ്ഞു തന്ന കാര്യങ്ങൾ കേട്ടപ്പോൾ എന്റെ സങ്കടങ്ങൾ എല്ലാം മറഞ്ഞു പോയി. ഈ സാഹചര്യത്തിൽ എന്റെ അവധി കാലത്തെ ഒരു ദിവസം ഞാൻ കൂട്ടുകാരോടൊപ്പം ഈ ലേഖനത്തിലൂടെ പങ്കുവെക്കുന്നു.

നമ്മൾ കൂട്ടുകാർക്ക് കിട്ടാതെ പോയ, അല്ല നമ്മൾ ശ്രദ്ധിക്കാതെ പോയ ഒരുപാട് കാര്യങ്ങൾ. ഒത്തിരി ചിന്തിക്കാനും പ്രവർത്തിക്കാനും ഈ അവസരം നമുക്ക് പ്രയോജനപ്പെടുത്താം. ഞാനെന്റെ പുസ്തകങ്ങൾക്ക് വരയും നിറവും നൽകി കൂടുതൽ വർണമുള്ളതാക്കി. അതോടൊപ്പംതന്നെ വായനയും രചനകളുമായി ഞാനെന്റെ അറിവുകൾ വർധിപ്പിച്ചു. കൊച്ചു കളികളും കഥ പറച്ചിലും കവിത ചൊല്ലലും ഒക്കെയായി മുത്തച്ഛനും മുത്തശ്ശിയും എന്നോടൊപ്പം തന്നെ കൂടി. രാവിലെ അമ്മയോടൊപ്പം ഉള്ള യോഗയും എനിക്ക് പുത്തനുണർവ് നൽകി.

പ്രകൃതിയെ കൂടുതൽ അറിയുവാനുള്ള ഒരു അവസരമായി കൂടി ഞാൻ ഇതിനെ കാണുന്നു. മുറ്റത്തെ മാവിൽ കൂടണയുന്ന പലതരം കിളികളെയും അണ്ണാറക്കണ്ണനെയും തൊട്ടാൽ പിണങ്ങുന്ന തൊട്ടാൽവാടിയെയും എനിക്ക് വളരെ രസകരമായി തോന്നി. ഓല കൊണ്ടും മറ്റും പന്തും ബാഗും പേഴ്സ് സ്റ്റാൻഡ് തുടങ്ങി നിരവധി സാധനങ്ങളും വെള്ളക്ക കൊണ്ട് കളി വണ്ടികളും ഒക്കെ ഉണ്ടാക്കി അമ്മയോടും അനിയനോടും ഒപ്പംഞാൻ എന്റെ അവധിക്കാലം കൂടുതൽ ഭംഗിയുള്ള താക്കി. വൈകുന്നേരങ്ങളിൽ അമ്മയോടൊപ്പം നട്ടു നടീലും നനയും കൊച്ചു ജോലികളുമായി ഞങ്ങൾ പ്രകൃതിയെ കൂടുതൽ സ്നേഹിച്ചു. സന്ധ്യാനേരത്ത് പ്രാർത്ഥനകളിൽ കുടുംബത്തോടൊപ്പം ചേർന്നു.

ഈ അവസരത്തിൽ നമ്മൾ പഠിച്ച കുറെ നല്ല കാര്യങ്ങൾ ഉണ്ട്. വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിക്കുക. ഇത് ഇപ്പോൾ മാത്രമല്ല ഇനിയുള്ള ജീവിതത്തിലും നല്ലൊരു ശീലമാക്കാൻ ശ്രദ്ധിക്കുക. കൂട്ടുകാരെല്ലാവരും സർക്കാർ പ്രഖ്യാപിച്ച ഈ ലോകം കാലം സുരക്ഷിതമായി അവരവരുടെ വീടുകളിൽ ഇരുന്ന് ഇതുപോലെ നിറമുള്ളതാക്കാൻ ശ്രമിക്കുക. പ്രകൃതിയും ജീവജാലങ്ങളും ഒക്കെ അതിന്റെ നിറഞ്ഞ ശുദ്ധിയോടെയും നന്മയോടെയും തിരിച്ചുവരുന്നതിനായി നമുക്ക് ഈശ്വരനോട് പ്രാർത്ഥിക്കാം. മറ്റെല്ലാ കാലവും കടന്നു പോകുന്നത് പോലെ ഈ കൊറോണ കാലവും കടന്നു പോകും. അതിനു നമ്മുടെ സഹായിക്കാനായി ഒത്തിരി വ്യക്തികൾ രാവും പകലും നമുക്കുവേണ്ടി കഷ്ടപ്പെടുന്നുണ്ട് കൂട്ടുകാരെ നമ്മുടെ പ്രാർത്ഥനകളിൽ അവരെയും കൂടി ഉൾപ്പെടുത്താൻ നമ്മൾ മറക്കരുത്. ശുഭം



ആസിയ ബിന്ദ് നൗഫൽ
4A ഗവണ്മെന്റ് യു പി എസ് പുതുപ്പള്ളി നോർത്ത്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം