ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/അക്ഷരവൃക്ഷം/കൂട്ടുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൂട്ടുകാരൻ

കൂട്ടുകൂടാനായെന്റെ
കൂടുതേടിയണഞ്ഞൊരു
കുഞ്ഞൻകിളി
കാറ്റിനോട് കഥ മെനഞ്ഞും
കടലിനോട് കളി പറഞ്ഞും
കാടായ കാടെല്ലാം മേടായ മേടെല്ലാം
കണ്ണാരം പൊത്തിക്കളിച്ചും
കണ്ണിൽ കണ്ണിൽ കണ്ണാടി നോക്കി
കൊക്കുരുമ്മി ചിറകുരുമ്മി
കിലുകിലെ കൊഞ്ചി ചിലച്ചും
കിളിക്കൂട്ടിലെന്നെ
കുളിരറിയിക്കാതെ
കവിൾ ചേർത്തുറക്കിയും
കനിവിന്റെ കനിവാമെൻ
കരളിന്റെ കരളായ
കളിക്കൂട്ടുകാരൻ

ഫാത്തിമത്തുൽ സെൻഹ കെ പി പി
5 B ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത