ചൈനയിൽ നിന്നും വന്നൊരു വ്യാധിയെ
ലോകമാകെ പടർന്നിരു വ്യാധിയേ
ഭൂമിയെ വിറ കൊള്ളിച്ച രോഗമേ
ഇത്തിരി കുഞ്ഞനാം കിരീട ധാരിയെ
കോവിട് എന്ന വിളിപ്പേര് ഉള്ളതാരമെ
നിന്നെ പേടിച്ച് മാസ്ക് ഇടണമത്രെ
നിന്നെ പേടിച്ച് കൈ കഴുകണമത്രെ
നിന്നെ പേടിച്ച് വീട്ടിൽ ഇരിക്കണമത്രെ
നിന്നെ പേടിച്ച് അകലം പാലിക്കണ മത്രെ
നീ കാരണം മരിച്ചു വീഴുന്നവരെത്ര
നീ കാരണം നെട്ടോട്ടം ഓടുന്ന- വരെത്ര
നീ കാരണം ജോലി നഷ്ടപ്പെട്ടവർ എത്ര
നീ കാരണം പട്ടിണി കിടക്കുന്നവർ എത്ര
നീ കാണുന്നില്ലേ കൂട്ടത്തോടെ മരിച്ച് വീഴുന്നത്
നീ അറിയുന്നില്ലേ വേദനിക്കുന്ന ഹൃദയങ്ങളെ
മതി ഇനി മതി
നിന്റെ വേട്ടയാടൽ നിർത്തി
നീ പോകൂ അങ്ങ് ദൂരേയ്ക്ക്
ഇനി ഒരിക്കലും തിരിച്ച് വരാത്തിടത്തേക്ക്.........