ഗവ. യു പി എസ് തത്തപ്പിള്ളി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:പൂകൃഷി.jpg

തത്തപ്പള്ളി ഗവൺമെൻറ് ഹൈസ്കൂളിൽ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾ നട്ടുവളർത്തിയ പൂ കൃഷി വിളവെടുപ്പ് നടത്തി. ജൂൺമാസം ആദ്യം വിത്ത് പാകി മുളപ്പിച്ച് തൈകൾ കുട്ടികൾ അധ്യാപകരുടെയും പി.ടി.എ ,എസ്.എം.സി, മാതൃ സംഗമം, കുടുംബശ്രീ, പ്രദേശവാസികൾ, കാർഷിക സമിതി എന്നിവരുടെ സഹായത്തോടെ നട്ടുപിടിപ്പിക്കുകയും സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ കൺവീനറായി ശ്രീമതി ശ്രീരേഖ ടീച്ചറുടെ നേതൃത്വത്തിൽ പരിപാലിക്കുകയും ചെയ്തു. ജൈവവളങ്ങൾ മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത് .എസ് .എം.സി ചെയർമാൻ ശ്രീ പി.എൻ സന്തോഷ് വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ശ്രീ സി കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി ജോസഫ് സ്വാഗതം ആശംസിച്ചു .ബി.ആർ.സിഅംഗം ശ്രീമതി പ്രമീള കെ എൽ. ശ്രീ ജനകൻ സി.ജി, നിഷ എം കെ, ശ്രീ സുനിൽകുമാർ ശ്രീമതി ശ്രീരേഖ പി.വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു