ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണയെന്ന മഹാമാരിയേ
തകർന്നിടില്ല നാം
കൈ കഴുകിടാം
നാട്ടിൽ നിന്നുമീ
വിപത്തണഞ്ഞിടും വരെ
കൈ കഴുകിയും
അകന്നു തമ്മിലും
മുഖം മറച്ചുമേ
ചെറുത്തു നിന്നിടാം
തുമ്മുന്ന നേരവും
ചുമക്കുന്ന നേരവും
മറച്ചിടാം തൂവാലയാൽ മുഖം.
രോഗമുള്ള രാജ്യം
കടന്നു നാമെത്തിയാൽ
മറച്ചുവയ്ക്കാതിരു
ന്നിടാം ഏകനായ്
ഒത്തുചേർന്നു പൊരു
തിടാം ,തകർത്തിടാം
ജയിച്ചിടാമീ വൻവിപത്തിനെ.
പുകഴ്ത്തിടാം നമുക്ക് നമിച്ചിടാം നന്ദിയോടെ
സ്മരിച്ചിടാം രാപ്പകൽ
പണിയെടുത്തു രക്ഷ നൽകുമാ സകല മർത്യരേയും