ഗവ. യു പി എസ് കീഴ്മാട്/അക്ഷരവൃക്ഷം/കൊറോണ
.............
കൊറൊണയുടെ ആത്മ കഥ
എന്നെ അറിയുമോ ഹ ഹ ഹ അറിയില്ല അല്ലേ ..... എൻെറ പേര് കൊറൊണ.ഞാൻ പുറത്തൂടെയൊക്കെ ഇറങ്ങിനടപ്പാണ് എന്നെ ആർക്കും കാണാൻ പററില്ലാട്ടൊ...എൻെറ കൂട്ടുകാർപലയിടത്തും ഉണ്ട് കഴിഞ്ഞ ദിവസം എൻെറകൂട്ടുകാരിൽ ഒരാൾ മിനിമോളുടെ ദേഹത്തിൽ കയറി അവളിപ്പോൾ ആശുപത്രിയിൽ ആണ്.കുറെ പേരെ ഞാൻ കൊന്നിട്ടുണ്ട്.പനി ചുമ തൊണ്ട വേദന ഇതൊക്കെ വരുമ്പോൾ ആളുകൾ നിസ്സാരമായി കരുതും പിന്നെയല്ലേ ഞങ്ങൾ പണി തുടങ്ങുന്നത്...... ഓ കിങ്ങിണി വരുന്നുണ്ടല്ലോ മാസ്ക്ക് വച്ചിട്ടുണ്ട് തല്ക്കാലം അവളുടെ കൈയിൽ കയറാം അവളുടെ വീട്ടിൽ കുറെ പേരുണ്ട് ഹ ഹ .ഹ എല്ലാവർക്കും അസുഖം വരുത്തണം:-,, 'ഹായ് വീടെത്തിയല്ലോ അയ്യോ അവൾ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയാണല്ലോ :,,,,,, ഞാനിപ്പോൾ മരിക്കുമേ,,,,,? കൂട്ടുകാരേ നിങ്ങൾ മനുഷ്യരെ രക്ഷപ്പെടാൻ അനുവദിക്കരുത്: ഞാൻ പോവുകയാണ്.:,......... .
|