വർണ്ണ സുരഭിലമാം എന്നുടെ രാജ്യം
നാനാജാതി മതസ്ഥർ ഒന്നായി
വാഴുന്നൊരെന്റെ രാജ്യം
പല ഭാഷകളുടെ മതിൽ കെട്ടുകൾ പൊളിച്ചടുക്കി നാം
കന്യാകുമാരി മുതൽ കാശ്മീർ വരെ
ഞങ്ങൾ പാടി വാഴ്ത്തിയ രാജ്യം
പല നൃത്തനൃത്ത്യങ്ങൾക്കായി
ചിലങ്ക കെട്ടിയാടുന്നൊരെന്റെ സ്വന്തം നാട്
എന്റെസ്വന്തം ഭാരത മണ്ണിൽ
കുടിയേറിയൊരു കൊറോണ വൈറസേ
നിന്നെ നശിപ്പിക്കാൻ ഒരുമയാണ്
ജൈവായുധം.
അടുക്കുന്ന മനസ്സുകളും, അകലുന്ന ദേഹവുമായി
ഞങ്ങളിതാ നിന്നോട് പൊരുതുന്നു
ധീരമായ്....