ഒത്തൊരുമിച്ച് ശ്രമിച്ചീടാം
നാടിൻനന്മയ്ക്കായ്
പരിസരമാകെ ശുചിയാക്കാം
നാടിന് തുണയേകാം
മരങ്ങൾ വച്ചുപിടിപ്പിക്കാം
മഴയെ വരുത്തീടാം
മരവും മഴയും ചേർന്നെന്നാൽ
മാമലനാടിന് കുുളിരായി
മാനവരെല്ലാം ചേർന്നു ശ്രമിച്ചാൽ
നാടിത് നന്നാകും
അത് പാടെ മറന്നുകളഞ്‍ഞാലോ
മാരികൾ പലതും പെരുകീടും