ഗവ. യു. പി. എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/'''ശുചിത്വം'''
ശുചിത്വം
ആരോഗ്യമുള്ള തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും ഒരുപോലെ സൂക്ഷിക്കണം. ഇന്ന് നേരെ മറിച്ചാണ് സംഭവിക്കുന്നത്. നാം നടന്നു വരുന്ന വഴികളിലും ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം അടങ്ങിയിട്ടുണ്ട്. നാം അറിഞ്ഞോ അറിയാതെയോ അതൊക്കെ നമ്മുടെ ശരീരത്തിന്റെ ഭാഗമാക്കുന്നു. അങ്ങനെ പലതരം അസുഖങ്ങൾക്ക് അടിമപ്പെട്ട് ജീവിതം ഹോമിച്ച് തീർക്കേണ്ട അവസ്ഥയാണ് ആധുനിക ജനതയ്ക്കുള്ളത്. ഇതിൽ നിന്നൊരു മോചനമുണ്ടാകണമെങ്കിൽ നാം ശുചിത്വം നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയാലേ തീരൂ. ചെറുപ്പം തൊട്ടേ കുട്ടികൾ ശുചിത്വത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണം. ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം എന്നാണല്ലോ ചൊല്ല് തന്നെ. അതുകൊണ്ടുതന്നെ ചെറുപ്പം തൊട്ടേ ശുചിത്വശീലമുള്ളവരായിരിക്കണം. നാം ദിവസവും രാവിലേയും വൈകിട്ടും കുളിക്കുക. നഖങ്ങൾ വെട്ടി വൃത്തിയാക്കുക. ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക. അലക്കിതേച്ച വസ്ത്രം ധരിക്കുക. ഇതൊക്കെ വ്യക്തി ശുചിത്വത്തിന്റെ ഭാഗമാകുന്നു. നാം നമ്മുടെ വീടും പരിസരവും അടിച്ചുവാരി വൃത്തിയാക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ, കുപ്പികൾ എന്നിവ വലിച്ചെറിയാതിരിക്കുക. മലിനജലം കെട്ടിക്കിടക്കാതിരിക്കാൻ ശ്രദ്ധിക്കുക. അനാവശ്യമായി വളർന്നു വരുന്ന കാടുകൾ വെട്ടിത്തെളിക്കുക. ഇങ്ങനെ പരിസര ശുചിത്വം പാലിക്കാവുന്നതാണ്. ഓരോ വ്യക്തിയുടേയും വ്യക്തിത്വം വിലയിരുത്തുന്നത് തന്നെ അവരുടെ ശുചിത്വശീലം അനുസരിച്ചാണ്. അതുകൊണ്ടുതന്നെ നല്ല വ്യക്തിത്വമുള്ളവരായി നമുക്ക് വ്യക്തിശുചിത്വം പാലിച്ചുകൊണ്ട് മാറാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |