ഗവ. യു. പി. എസ് നെല്ലിക്കാക്ക‌ുഴി/അക്ഷരവൃക്ഷം/അവധിക്കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
അവധിക്കാലത്ത്

ഒത്തിരി സ്വപ്‌നങ്ങൾ നെയ്തു ഞാൻ
അവധിക്കാലമാഘോഷിക്കാൻ
കണക്കു കൂട്ടലുകൾ മാറി മറിയുന്നു
വന്നിതാ വേനലവധി പരീക്ഷപോലുമില്ലാതെ
എല്ലാ മോഹങ്ങളും ഉള്ളിലൊതുക്കി
വാതിലടച്ചിരിപ്പൂ ലോകo
കളിചിരിയെല്ലാം മുറിക്കുള്ളിലൊതുക്കി
കൊറോണ എന്നൊരു വിരുന്നുകാരൻ
ആരും കാണാത്തവനിവൻ
ആരെയും വലയിലാക്കുന്നവൻ
നേർക്കുനേർ നിൽക്കുവാൻ പോലും കഴിയാതെ
മുഖംമൂടിയണിഞ്ഞു മനുഷ്യവർഗം
ആയിരം പതിനായിരം ലക്ഷങ്ങളിങ്ങനെ
വിഴുങ്ങി നിൽക്കുമീ കാണാവീരൻ
എങ്കിലും പോരാടി ജയിച്ചു നാം
ആയുധവർഗമേന്തിയ പ്രവർത്തകരിലൂടെ
ഇനിയും നല്ലൊരു നാളെക്കായി
പുത്തനുണർവുമായി
ജനകോടികൾ ഉണരുകയായി
ദൈവത്തിൻ സ്വന്തം നാട്ടിൽ
 

അഭിനവ് കുുമാർ
5 A ഗവ.യു.പി.എസ് നെല്ലിക്കാക്കുഴി
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത