ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/നീഹാരം

Schoolwiki സംരംഭത്തിൽ നിന്ന്

ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷം ഡിസംബർ 20 വെള്ളിയാഴ്ച്ച നടന്നു. രാവിലെ സ്പെഷ്യൽ അസംബ്ലി യോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്. ക്ലാസ്സ് തലത്തിൽ കുട്ടികൾ കേക്ക് മുറിച്ചും , ഗിഫ്റ്റുകൾ കൈമാറിയും ആഘോഷിച്ചു. പുൽക്കൂട് നിർമ്മാണം , സ്റ്റാർ നിർമ്മാണം, ആശംസ കാർഡ് നിർമ്മാണം തുടങ്ങിയ  മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ക്രിസ്മസ് സന്ദേശം നൽകിയത് മുഖ്യാഥിതി റവ . ഫാ . അലക്സ് കെ. ആർ  ആയിരുന്നു. പ്രഥമാധ്യാപകൻ സ്വാഗതം ആശംസിച്ചു. കുട്ടികൾ കരോൾ ഗാനം ആലപിച്ചു. പൂർവ വിദ്യാർഥി സംഘടനയിലെ അംഗങ്ങൾ കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കിയിരുന്നു.

      ഗാന്ധിദർശൻ ക്ലബ്ബുമായി ബന്ധപെട്ട് മികച്ച കൺവീനർ, മികച്ച ഹെഡ്മാസ്റ്റർ തുടങ്ങിയ ജില്ലാ തല അവാർഡുകൾ കവിത്ര ടീച്ചറിനും പ്രഥമാധ്യാപകനും വേദിയിൽ വെച്ച് കൈമാറി. കുട്ടികൾക്ക് മറക്കാനാകാത്ത ഒരു ദിവസമായി ക്രിസ്മസ് ആഘോഷം മാറി.