ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/ജല , കാർബൺ ന്യൂട്രൽ ക്ലബ്ബുകളുടെ ഉദ്ഘാടനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രമാണം:44354 ജലക്ലബ് .jpg

കാട്ടാക്കട എം എൽ എ അഡ്വ. ഐ ബി സതീഷിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിൽ നടപ്പിലാക്കുന്ന ക്ലബ്ബുകളായ ജല ക്ലബ് , കാർബൺ ന്യൂട്രൽ ക്ലബ് എന്നിവയുടെ ഉദ്ഘാടനം ജൂലൈ 21 ന് സെമിനാർ ഹാളിൽ സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ബ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം റിട്ടയേർഡ് അധ്യാപകൻ ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജലസംരക്ഷണത്തിന്റെ ആവശ്യകത , കാർബൺ സംതുലീകരണത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് അദ്ദേഹം വിശദമായി കുട്ടികളുമായി സംവദിച്ചു. ജല ക്ലബ് കൺവീനർ രേഖ സ്വാഗതവും കാർബൺ ന്യൂട്രൽ കൺവീനർ സുബിത നന്ദിയും അറിയിച്ചു. അധ്യാപകരായ സരിത , വിജിൽപ്രസാദ് എന്നിവർ ആശംസകൾ അറിയിച്ചു.