ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം

അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം ജൂൺ 26ന് സമുചിതമായി ആചരിച്ചു. ലഹരിവിരുദ്ധദിനത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. കാട്ടാക്കട എക്സൈസ് വിമൻ സിവിൽ ഒാഫീസർ സുമിത ലഹരിവിരുദ്ധദിന സന്ദേശം നൽകി . തുടർന്ന് ഏഴാം ക്ലാസിലെ കുട്ടികൾക്കായി ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസ് ക്രമീകരിച്ചു. ക്ലാസിന് കാട്ടാക്കട എക്സൈസ് വിമൻ സിവിൽ ഒാഫീസർ സുമിത വേതൃത്വം നൽകി. കുട്ടികൾക്കായി ലഹരിവിരുദ്ധ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ബ്രൂസ് ലഹരിവിരുദ്ധ മാജിക് ഷോ അവതരിപ്പിച്ചു. പോസ്റ്റർ പ്രദർശനവും ക്രമീകരിച്ചു.ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ കുഞ്ഞുങ്ങളിലെത്തിക്കുന്നതിന് ദിനാചരണത്തിലൂടെ കഴിഞ്ഞു. മഞ്ചാടി , ഗാന്ധിദർശൻ എന്നീ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത് .

പ്രമാണം:44354 അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം .jpg
പ്രമാണം:44354 അന്താരാഷ്ട്ര ലഹരി വിരുദ്ധദിനം .jpg
ലഹരിവിരുദ്ധ ക്ലാസ്
ലഹരിവിരുദ്ധ പ്രതിജ്ഞ