ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസ്

Schoolwiki സംരംഭത്തിൽ നിന്ന്

മഞ്ചാടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാർച്ച് നാലാം തീയതി ഏഴാം ക്ലാസിലെ കുട്ടികൾക്കായി ലഹരിവിരുദ്ധ ബോധവൽകരണ ക്ലാസ് നടത്തി. കാട്ടാക്കട എക്സൈസ് ഒാഫീസിലെ ഉദ്യോഗസ്ഥരാണ് ക്ലാസിന് നേതൃത്വം നൽകിയത് . സമൂഹത്തിൽ അപകടമായ രീതിയിൽ വളർന്നു കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിന്റെ അപകട സാധ്യതകൾ കുട്ടികളെ കളിയിലൂടെയും കഥകളിലൂടെയും മനസിലാക്കികൊടുത്തു. കുട്ടികൾക്ക് വളരെ ഗുണകരമായ ക്ലാസായിരുന്നു.