ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/മക്കൾക്കൊപ്പം - രക്ഷാകർതൃസമ്മേളനം

Schoolwiki സംരംഭത്തിൽ നിന്ന്

അക്കാദമിക വർഷത്തെ നാലാമത്തെ രക്ഷാകർതൃസമ്മേളനം ഫെബ്രുവരി 23ാം തീയതി സ്കൂൾ ആഡിറ്റോറിയത്തിൽ ക്രമീകരിച്ചു. പി ടി എ പ്രസിഡന്റ് ബ്രൂസിന്റെ അധ്യക്ഷതയിൽ ഈശ്വരപ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സീനിയർ അധ്യാപിക സരിത ഏവരെയും സ്വാഗതം ചെയ്തു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് വിദ്യാലയത്തിലെ പ്രവർത്തനങ്ങൾ , ക്ലാസ് ടെസ്റ്റ് , വാർഷികാഘോഷം , യു എസ് എസ് പരീക്ഷ , വിദ്യാലയത്തിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ , ഗാന്ധി പ്രതിമാ നിർമാണം , അഡ്മിഷൻ എന്നിവയെക്കുറിച്ച് വിശദമായി സംസരിച്ചു. രക്ഷാകർത്താക്കളുടെ അഭിപ്രായ പ്രകടനങ്ങൾക്കു ശേഷം എസ് എം സി ചെയർമാൻ ബിജു സംസാരിച്ചു. തുടർന്നു ഗാന്ധി പ്രതിമാ നിർമാണത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന സമ്മാനപദ്ധതിയുടെ കൂപ്പൺ രക്ഷാകർത്താക്കൾക്കു വിതരണം ചെയ്തു. പി ടി എ ജോയിന്റ് കൺവീനർ ഏവർക്കും നന്ദി അറിയിച്ചു.