ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അക്ഷരമുറ്റം

വിദ്യാർത്ഥികളിൽ വായന ശീലം വളർത്തുന്നതിനായ ദേശാഭിമാനി നടപ്പിലാക്കുന്ന അക്ഷരമുറ്റം പരിപാടിയുടെ ഉദ്ഘാടനം ജൂൺ 20 ന് കാട്ടാക്കട എം എൽ എ അഡ്വ. ഐ ബി സതീഷ് നിർവഹിച്ചു.ഭിന്നശേഷി വിദ്യാർത്ഥികൾക്കു പത്രം കൈമാറിക്കൊണ്ടാണ് എം എൽ എ ഉദ്ഘാടനം നിർവഹിച്ചത് .എസ് എം സി ചെയർമാൻ ജി ബിജൂ അധ്യക്ഷത വഹിച്ചു . പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ഏവരേയും സ്വാഗതം ചെയ്തു. സീനിയർ അധ്യാപിക സരിത നന്ദി പറഞ്ഞു.