ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ്. ശ്രീനാരായണപുരം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വിദ്യാരംഗം ക്ലബ്

വിദ്യാരംഗം ക്ലബ്‌ ന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല സർഗോത്സവം സംഘടിപ്പിച്ചു അമ്മ വായന, വായന കുറിപ്പ് അവതരണം. ഭാഷ പതിപ്പുകളുടെ പ്രകാശനം, ബഷീർ ദിന ക്വിസ് മത്സരം ഇവ സംഘടിപ്പിച്ചു

സയൻസ് ക്ലബ്‌ /ഇക്കോ ക്ലബ്‌

സയൻസ് ക്ലബ്‌ ന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിന പരിപാടികൾ, പോസ്റ്റർ രചന, പച്ചക്കറി തൈ പരിപാലനം.. ലഭിച്ച തൈകളുടെ വളർച്ച ഘട്ടങ്ങൾ കൃത്യമായി നിരീക്ഷിച്ച് മികച്ച രേഖപെടുത്തലുകൾ നടത്തിയ കുട്ടി കർഷകരെ ആദരിച്ചു.

സോഷ്യൽ സയൻസ് ക്ലബ്‌

'ലഹരിക്കെതിരെ ബിഗ് ക്യാൻവാസ്', ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി' ഉണർവ് 'ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ട് സടാക്കോ കൊക്ക് നിർമാണം. യുദ്ധ വിരുദ്ധ പ്ലാകാർഡ് നിർമാണം ഇവ നടന്നു

ഇംഗ്ലീഷ് ക്ലബ്

STEP UP ENGLISH എന്ന പേരിൽ ഇംഗ്ലീഷ് ഭാഷ പോഷണ പരിപാടി 4,7 ക്ലാസ്സുകളിൽ ഒരു പുസ്തകം ത്തിന്റെ സഹായത്തോടെ നടപ്പിലാക്കി. പ്രതിവാര പരീക്ഷകൾ നടത്തി വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ക്ലബ് ന്റെ നേതൃത്വത്തിൽ എല്ലാ ചൊവ്വാഴ്ച യും ഇംഗ്ലീഷ് പാഠഭാഗവുമായുള്ള വ്യവഹാര രുപങ്ങൾ, ഗ്രാമർ സെക്ഷൻസ് ഇവ കുട്ടികൾ അവതരിപ്പിച്ചു വരുന്നു

റേഡിയോ ക്ലബ്

റേഡിയോ ക്ലബ്‌ ന്റെ പരിപാടികൾ എല്ലാ വ്യാഴം വും ഹൗസ് അടിസ്ഥാനത്തിൽ നടക്കുന്നു. കുട്ടികളുടെ വിവിധ പരിപാടികൾ, വിനോദവും വിജ്ഞാന പ്രദവുമായ അറിവുകൾ റേഡിയോ ക്ലബ്ബിൽ കുട്ടികൾ അവതരിപ്പിക്കുന്നു

ഗാന്ധിദർശൻ ക്ലബ്ബ്

എല്ലാ വെള്ളിയാഴ്ചയും സ്കൂളിൽ ഗാന്ധി ദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി കഥകളുടെ അവതരണം, ഗാന്ധി ക്വിസ്, ലോഷൻ നിർമ്മാണം, ഗാന്ധി കവിതകൾ, മറ്റു പ്രവർത്തനങ്ങൾ ഇവ നടന്നുവരുന്നു. ഗാന്ധിജയന്തി, രക്തസാക്ഷി ദിനം ഇവയുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കി.

ഹിന്ദി ക്ലബ്ബ്

പ്രേംചന്ദ് ദിനവുമായി ബന്ധപ്പെട്ട ഹിന്ദി പതിപ്പ് ഹിന്ദി കവിതകളുടെ ആലാപനം തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.