ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

Eco-club(ഇക്കോ -ക്ലബ്‌ ) 2025-26 അധ്യയന വർഷത്തെ ഇക്കോ ക്ലബ് പ്രവർത്തനങ്ങൾ ജൂൺ 5 പരിസ്ഥിതി ദിനം മുതൽ ആരംഭിച്ചു തുടങ്ങി. പല ഘട്ടങ്ങളിലായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ വളരെ നല്ല മികച്ച രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു. "സ്വച്ച് ഏപം ഹരിത വിദ്യാലയ റേറ്റിംഗ്" 2025 -26 വർഷത്തെ സംരംഭത്തിൽ നമ്മുടെ സ്കൂളും രജിസ്ട്രേഷൻ പൂർത്തീകരിച്ചു. ഇക്കോ ക്ലബ്ബുമായി ബന്ധപ്പെട്ട ഏക്ക് പേട് മാംകെ നാം (അമ്മയ്ക്കായി ഒരു മരം )എന്ന ഒരു സംരംഭവും അതിനെ തുടർന്നുള്ള വൃക്ഷത്തെ നടീലും അതിന്റെ വളർച്ചയെ സംബന്ധിച്ചുള്ള ഡയറിക്കുറിപ്പും വിദ്യാർത്ഥികൾ വിജയകരമായി പൂർത്തീകരിച്ചു. കൈകൾ മണ്ണിൽ,മനസ്സിൽ ഭാവിയുടെ വിളവ് എന്ന മനോഭാവത്തോടെ സ്കൂളിൽ ഔഷധത്തോട്ടവും പച്ചക്കറിത്തോട്ടവും പുഷ്പ വാടിയും നിർമ്മിതമായി. തദ്ദേശസ്വയംഭരണ വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ ആവിഷ്കരിച്ച വിദ്യാർത്ഥി ഹരിതസേന സ്കോളർഷിപ്പിന് ഇക്കോ സെൻസ് 2025 എന്ന പദ്ധതി ആവിഷ്കരിക്കുകയും അതിനായി വിദ്യാർത്ഥികളെ സജ്ജമാക്കുകയും ചെയ്യുകയുണ്ടായി.തികച്ചും നല്ല രീതിയിൽ ഹരിത പ്രോട്ടോക്കോൾ അനുസരിച്ചുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ചു കൊണ്ടിരിക്കുന്നു.