ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി/അക്ഷരവൃക്ഷം/ രാമുവിന്റെ കൂട്ടുകാർ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ പാഠം

ഒരിക്കൽ രാമു എന്ന് പേരുള്ള ഒരാൾ ഒരു പട്ടണത്തിൽ താമസിച്ചിരുന്നു രാമുവിന്റെ വീടിനു പുറകിൽ നല്ല ഒരുതോട്ടം ഉണ്ടായിരുന്നു. തോട്ടത്തിൽ കുറേ പൂക്കളും ചെടികളും ഒരു വലിയ ആഞ്ഞിലി മരവും ഉണ്ടായിരുന്നു. രാമു കുട്ടിക്കാലത്ത് മിക്ക സമയത്തും ആ മരചുവട്ടിലാണ് കളിച്ചിരുന്നത്. അവന് വിശക്കുമ്പോൾ സ്വാദുള്ള ആഞ്ഞിലിപ്പഴം ആ മരം നൽകിയിരുന്നു. കാലം മാറിയപ്പോൾ ആഞ്ഞിലി മരം ഒരുപാട് പ്രായം ചെന്നിരുന്നു. രാമു വളർന്നു വന്നപ്പോൾ ആഞ്ഞിലി മരവും, ആഞ്ഞിലി ചക്കയും, തറയിൽ വീഴുന്ന ഇലകളും രാമുവിന് ശല്യമായി തോന്നി. പോരെങ്കിൽ ചുറ്റുപാടുമുള്ള കുട്ടികൾ ഈ ആഞ്ഞിലി മരത്തിന്റെ ചുവട്ടിലാണ് കളിക്കാൻ വരുന്നതും. രാമു ആ മരം മുറിച്ചു അവന്റെ വീട്ടിൽ ഒരു വലിയ മുറി ഉണ്ടാക്കാൻ തീരുമാനിച്ചു. അങ്ങനെ ഇരിക്കെ അവന്റെ ബാല്യകാല സുഹൃത്ത്‌ ആയ കിട്ടൻ അവന്റെ വീട്ടിൽ വന്നു. അവർ തങ്ങളുടെ ബാല്യകാല അനുഭവങ്ങൾ പരസ്പരം പങ്ക് വെച്ചു. ആഞ്ഞിലി മരം അവർക്ക് ഒരുപാട് ഓർമ്മകൾ നൽകിയിരുന്നു.അവർ ആ മരച്ചുവട്ടിൽ പോയിരുന്നു വിശ്രമിച്ചു. അവിടിരുന്നപ്പോൾ രാമുവിന് ഒരു കാര്യം കൂടി മനസിലായി. ഇപ്പോൾ ആ മരം ഒരുപാട് ജീവികൾക്ക്. താമസിക്കുവാൻ ഒരിടമാണ്. പക്ഷികൾ, പ്രാണികൾ, അണ്ണാൻ എന്നിവയ്ക്കൊക്കെ.

പിറ്റേ ദിവസം രാമുമരംമുറിക്കുന്നതിനായി മരച്ചുവട്ടിൽ എത്തി. അപ്പോഴേക്കും എല്ലാ ജീവികളും രാമുവിന്റെ ചുറ്റും എത്തി. എന്നിട്ട് അവർ പറഞ്ഞു "ഈ മരം മുറിക്കരുത്. ഈ മരം നിനക്ക് ഒരുപാട് ഓർമ്മകൾ നൽകിയിട്ടുണ്ട് ഈ മരം ഞങ്ങളുടെ വീടാണ് നീ ഈ മരം മുറിച്ചാൽ ഞങ്ങൾക്ക് താമസസ്ഥലം ഇല്ലാതെയാകും". അവർ പറയുന്നത് കേൾക്കാൻ രാമു കൂട്ടാക്കിയില്ല രാമു കോടാലി എടുത്തു. ആ മരത്തിൽ ഉണ്ടായിരുന്നതേനീച്ചകൾ രാമുവിന് കുറച്ചു തേനുമായി വന്നു. രാമു അതിൽ നിന്നും അല്പം എടുത്തു രുചിച്ചുനോക്കി ആ തേനിന്റെ സ്വാദ് അവന്റെ കുട്ടിക്കാലത്തെ ഓർമ്മപ്പെടുത്തി.ഒപ്പം സന്തോഷവും നൽകി. അപ്പോൾതന്നെആഞ്ഞിലി മരവും സ്വാദുള്ള പഴങ്ങൾ അവനു നൽകി. എല്ലാ ജീവികളുംവേവലാതിപ്പെട്ടു എന്തുവിലകൊടുത്തും ഈ മരം രക്ഷിക്കണം എന്നായി." നിനക്ക്എന്നും തേൻ തരാം" തേനീച്ചകൾ പറഞ്ഞു. പെട്ടെന്ന് അണ്ണാൻ പറഞ്ഞു "നിനക്കെന്നും ധാന്യങ്ങൾ നൽകാം.'നിനക്കെന്നും നല്ല പാട്ടുകൾ പാടി തരാം" പക്ഷികൾ പറഞ്ഞു. ഇത് കേട്ടതിനുശേഷം രാമുവിന് തന്റെ തെറ്റ് മനസ്സിലായി. ഈ മരം കുറേ നല്ല ജീവികളുടെ താമസ സ്ഥലമാണ് എന്ന് രാമു മനസ്സിലാക്കി. പെട്ടെന്ന് അവൻ പറഞ്ഞു ;"ഞാൻ ഈ മരം മുറി ക്കുന്നില്ല. എനിക്ക് എന്റെ തെറ്റ് മനസ്സിലായി. നിങ്ങൾക്ക് ഈ മരത്തിൽ സന്തോഷമായി കഴിയാം." ഇത് കേട്ട എല്ലാ ജീവികൾക്കും സന്തോഷമായി.അപ്പോൾ മുതൽ എല്ലാ ജീവികളും, പക്ഷികളും, പ്രാണികളും വളരെ സന്തുഷ്ടരായി. രാമു ഇടയ്ക്കിടെ ചെന്ന് അവർക്ക് ആഹാരം കൊടുക്കുവാൻ തുടങ്ങി....... അതുകൊണ്ട് കുട്ടികളെ വൃക്ഷങ്ങൾ മനുഷ്യർക്ക്‌ മാത്രം ഉള്ളതല്ല.. എല്ലാ ജീവജാലങ്ങൾക്കും പ്രയോജനം ഉള്ളവയാണ്. അതുകൊണ്ടുതന്നെ അതിനെ നശിപ്പിക്കുന്നതിനെ പറ്റി ചിന്തിക്കാതിരിക്കുക.

ഹരികുമാർ എസ്
4 ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 26/ 05/ 2020 >> രചനാവിഭാഗം - കഥ