ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം


രാഷ്ട്രീയ പ്രബുദ്ധരും പരിസ്ഥിതി പ്രവർത്തകരും മുറവിളി കൂട്ടുന്ന ഒരു വിഷയമാണ് പരിസ്ഥിതി സംരക്ഷണം. പരിസ്ഥിതി സംരക്ഷിച്ച് മാത്രമേ അതിന്റെ ഘടന നിലനിർത്താൻ സാധിക്കുകയുള്ളൂ. ഈ ഘടന നിലനിർത്തി എങ്കിൽ മാത്രമേ മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നിലനിൽപ്പുള്ളു. ഇതിൽ ആദ്യമായി പരിഗണിക്കുന്നത്, എന്താണ് പരിസ്ഥിതി? പരിസ്ഥിതിയുടെ സ്വാഭാവിക ഘടനയിൽ വരുന്ന ക്രമീകൃത മല്ലാത്ത മാറ്റങ്ങൾ ജീവജാലങ്ങളുടെ ജീവിതത്തെ ദുരിതപൂർണ്ണം ആകുന്നു. ഇത് ഭൂമിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്നു. മനുഷ്യനു ചുറ്റും കാണപ്പെടുന്നത് പ്രകൃതിദത്തമായ അവസ്ഥയാണ് പരിസ്ഥിതി എന്ന് പറയുന്നത്. എല്ലാവിധത്തിലുള്ള ജന്തുക്കളും സസ്യങ്ങളും അടങ്ങുന്നതാണ് പരിസ്ഥിതി. ഇതൊരു ജൈവഘടനയാണ്. പരിസ്ഥിതിയിൽ എല്ലാ ജീവജാലങ്ങളും പരസ്പര ആശ്രയ ത്തിലൂടെയാണ് നിൽക്കുന്നത്. ഒന്നിനും ഒറ്റപ്പെട്ട് നിലനിൽക്കാൻ സാധിക്കില്ല. ഒരു ജീവിയുടെ വളർച്ചയിൽ മറ്റു സസ്യങ്ങളും ജീവികളും പലവിധത്തിലും സഹായിക്കുന്നു. ഇത്തരത്തിൽ പരസ്പര ആശ്രയത്തിൽ കൂടെ നിലനിൽക്കുന്ന പരിസ്ഥിതിയിൽ പല മാറ്റങ്ങളും രൂപപ്പെടുന്നു. ഇത് ഒരു പ്രതിഭാസമായി നിലകൊള്ളുകയും ചെയ്യുന്നു. പരിസ്ഥിതിയിൽ ഇത്തരം മാറ്റങ്ങളിൽ ക്രമക്കേട് സംഭവിക്കുമ്പോഴാണ് നാം പരിസ്ഥിതി മലിനീകരണം എന്ന് വിശേഷിപ്പിക്കുന്നത്. മറ്റു ജീവജാലങ്ങളിൽ നിന്ന് വിശേഷബുദ്ധിയുള്ള ഒരു ജീവിയാണ് മനുഷ്യൻ. പ്രകൃതിയുടെ എല്ലാ സ്വഭാവസവിശേഷതകളും പൂർണ്ണമായി അനുഭവിച്ചറിയാൻ സാധിക്കുന്നതാണ് മറ്റു ജീവികളിൽ നിന്ന് മനുഷ്യനെ വ്യത്യസ്തനാക്കുന്നത് . ഈ സവിശേഷ ഗുണം മനുഷ്യൻ തിരിച്ചറിയാതെ പ്രകൃതി തരുന്ന ദാനങ്ങൾ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രകൃതിയെ കൂടാതെ മനുഷ്യന് ജീവിക്കാൻ സാധിക്കില്ല. ഇതൊന്നും മനസ്സിലാക്കാതെ മനുഷ്യന്റെ കൈപ്പിടിക്കുള്ളിൽ ആണ് എല്ലാം എന്നുള്ള മട്ടിലാണ് മനുഷ്യന്റെ പ്രവൃത്തികൾ. തണുപ്പ് മാറ്റുവാൻ ചൂടും ചൂടു മാറ്റുവാൻ തണുപ്പും നിർമിക്കുന്നു ഇന്നത്തെ മനുഷ്യൻ. ഇന്നത്തെ ഭൂമി എല്ലാം കൃത്രിമത്തിന്റെ കയ്യിൽ അകപ്പെട്ടിരിക്കുകയാണ്. കെട്ടിട സമുച്ചയങ്ങൾ കെട്ടിപ്പെടുക്കുന്നു , വനം വെട്ടി വെളുപ്പിക്കുന്നു, കുന്നുകൾ ഇടിക്കുന്നു, നദികൾ നശിപ്പിക്കുന്നു ഇതിന്റെ ഫലമായി പ്രകൃതി സ്വയം സഹിക്കാൻ വയ്യാതെ സുനാമി, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, ഭൂമി കുലുക്കം, എന്നിവയുടെ രൂപത്തിൽ തന്റെ രോദനം പ്രകടിപ്പിക്കുന്നു. ഇതിന്റെ ഫലം മനുഷ്യൻ തന്നെയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്. അതിൽ പാവം ഒന്നും അറിയാത്ത, പ്രകൃതിയെ ഒരുവിധത്തിൽ പോലും വേദനിപ്പിക്കാത്ത മറ്റു ജീവജാലങ്ങളും കരുക്കൾ ആകും. സ്വന്തം പരിസ്ഥിതിയെ സംരക്ഷിച്ചാൽ അത് ഭൂമിയെ സംരക്ഷിക്കുന്നതിന് തുല്യമായിരിക്കും.

ഗ്രീഷ്മ
ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി
റാന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 26/ 05/ 2020 >> രചനാവിഭാഗം - ലേഖനം