ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

പ്രതിരോധിക്കാം നമുക്ക് പ്രതിരോധിക്കാം
മഹാമാരിയെ തുരത്തി പ്രതിരോധിക്കാം
കൈ കഴുക്കിക്കൊണ്ട് പ്രതിരോധിച്ചീടാം
കോവിഡിനെ അകറ്റി പ്രതിരോധിക്കാം

സാമൂഹിക അകലം നിലനിർത്തീടാം
ഒരു മീറ്റർ അകലം പാലിച്ചീടാം
വ്യക്തി ശുചിത്വം പാലിച്ചെന്നാൽ
വൈറസിനെ തുരത്തി ഒാടിച്ചീടാം

വീട്ടിൽ നിന്നും പുറത്തിറങ്ങീടാതെ
കോവിഡിനെ തുരത്താൻ പ്രയത്നിച്ചീടാം
മാസ്‍കും ഗ്ലൗസും ശീലമാക്കീടാം
പരിസര ശുചിത്വം നിലനി‍‍ർത്തീടാം

പഴവും പച്ചക്കറി വർഗങ്ങളും
വീട്ടിൽ തന്നെ നട്ടു വളർത്താം
ഭക്ഷ്യസുരക്ഷ നേടിയെന്നാൽ
രോഗപ്രതിരോധ ശേഷി കൂട്ടാം

സർക്കാരിൻ നിയമങ്ങൾ പാലിച്ചീടാം
ലോക നന്മയ്ക്കായി പ്രാർത്ഥിച്ചീടാം
അതിജീവനത്തിൻ നാളേയ്ക്കായി
അണിചേർന്നീടാം നമുക്കണിചേർന്നീടാം.

അദ്വൈത് .പി.എസ്
5 A ഗവ.യു.പി.എസ് മുടപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത