പോരാടുവാൻ നേരമായി കൂട്ടരേ,
കണ്ണി പൊട്ടിക്കാം പ്രതിരോധ മാർഗത്തിലൂടെ,
നമുക്കീ ദുരന്തത്തിൻ
അലയടികളിൽ നിന്നും മുക്തി നേടാം.
ഒഴിവാക്കിടാം സ്നേഹ സന്ദർശനം,
നമുക്കൊഴിവാക്കിടാം ഹസ്തദാനം,
അൽപ്പകാലം നാം അകന്നിരുന്നാലും,
പരിഭവിക്കേണ്ട പിണങ്ങിടേണ്ട.
കരുതലില്ലാതെ പരിഹാസ രൂപേണ,
നടക്കുന്ന സോദരരെ കേട്ടു കൊൾക,
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല,
ഒരു ജനതയെത്തന്നെയല്ലേ.
ആശ്വാസമേകുന്ന ശുഭവാർത്ത ശ്രവിക്കാൻ,
ഒരു മനസ്സോടെ ശ്രമിക്കാം,
ജാഗ്രതയോടെ ശുഭ ചിത്ത ത്തോടെ മുന്നേറിടാം,
ഭയക്കാതെ ശ്രദ്ധയോടി നാളുകൾ,
സമർപ്പിക്കാം ഈ ലോകനന്മക്കു വേണ്ടി.