കാടും പുഴയും മലരും മഴയും
എല്ലാം ചേർന്നൊരു പ്രകൃതി ഞാൻ.
പുലരികൾ തോറും പൂവും വിത്തും
ദാനം നൽകും പ്രകൃതി ഞാൻ
നോവിച്ചാലും സ്നേഹിച്ചാലും
പൊന്നേകുന്നൊരു ഭൂമി ഞാൻ..
ഗുണവും നന്മയും
നൽകുന്നെന്നെ നശിപ്പിക്കുന്ന മനുഷ്യാ നി,
അല്പം നിൽക്കൂ ചിന്തിക്കൂ
നിനക്ക് നാശം വരുത്തല്ലേ.