അവധിക്കാലം
വീട്ടിനുള്ളിൽ
അനവധി കാര്യം
ചെയ്യേണം
വീട്ടിൽ തന്നെ
ഇരിക്കേണം
പല പല കഥകൾ
കേൾക്കേണം
പല പല കൃഷികൾ
ചെയ്യേണം
ഇടയ്ക്കിടക്ക്
കൈ കഴുകേണം
മാസ്ക് നമ്മൾ
ധരിക്കേണം
പല പല പുസ്തകം വായിച്ച്
അറിവുകൾ നമ്മൾ
നേടേണം
ഒഴിവാക്കീടാം
ഹസ്തദാനം
ഒഴിവാക്കീടാം
സ്നേഹ സന്ദർശനം
അകത്തിരിക്കാം
അല്പകാലം
പരിഭവിക്കേണ്ട
പിണങ്ങേണ്ട
പല പല കളികളിൽ
ഏർപ്പെടാലോ
നല്ല ശീലം
വളർത്താലോ